ആൻറോ ജോസഫ്, ജെബി മേത്തർ | ഫോട്ടോ: facebook.com/IamAntoJoseph
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന് അഭിനന്ദനവുമായി പ്രശസ്ത സിനിമാ നിർമാതാവ് ആന്റോ ജോസഫ്. കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയാക്കുമ്പോൾ കോൺഗ്രസ് കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കുന്നുവെന്ന് ആന്റോ ജോസഫ് തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തുല്യതയുടെയും പുതിയ തലമുറയ്ക്കുള്ള വഴിയൊരുക്കലിൻ്റെയും സന്ദേശം ഈ തീരുമാനത്തിൽ ഉള്ളടങ്ങുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിന് രാജ്യസഭയിലേക്ക് വനിതാ സ്ഥാനാർഥിയുണ്ടാകുന്നത്. തിരുത്തലുകൾ എപ്പോഴും പാർട്ടിയെ മുന്നോട്ടു നയിക്കുകയേ ഉള്ളൂ അദ്ദേഹം പറഞ്ഞു. നേതൃത്വം അതിന് തയ്യാറായി എന്നത് ആശാവഹമായ മാറ്റം തന്നെ. ഈ നിലപാടും കാഴ്ചപ്പാടും ഇനിയും തുടരട്ടെയെന്നും കോൺഗ്രസ് വീണ്ടും ശക്തിയാർജിക്കട്ടെയെന്നും ആന്റോ ജോസഫ് ആശംസിച്ചു.
ആന്റോ ജോസഫിൻറെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കോൺഗ്രസ് നേതൃത്വത്തിന് അഭിനന്ദനങ്ങൾ.. ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയാക്കുമ്പോൾ കോൺഗ്രസ് കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കുന്നു. തുല്യതയുടെയും പുതിയ തലമുറയ്ക്കുള്ള വഴിയൊരുക്കലിൻ്റെയും സന്ദേശം ഈ തീരുമാനത്തിൽ ഉള്ളടങ്ങുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിന് രാജ്യസഭയിലേക്ക് വനിതാ സ്ഥാനാർഥിയുണ്ടാകുന്നത്. തിരുത്തലുകൾ എപ്പോഴും പാർട്ടിയെ മുന്നോട്ടു നയിക്കുകയേ ഉള്ളൂ. നേതൃത്വം അതിന് തയ്യാറായി എന്നത് ആശാവഹമായ മാറ്റം തന്നെ. ഈ നിലപാടും കാഴ്ചപ്പാടും ഇനിയും തുടരട്ടെ... കോൺഗ്രസ് വീണ്ടും ശക്തിയാർജിക്കട്ടെ...
Content Highlights: anto joseph congratulates congress leadership after announcing rajyasabha candidate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..