ലണ്ടന്‍: ഗ്രീന്‍ഫിഞ്ചുകളും സ്വിഫ്റ്റുകളുമടക്കം ബ്രിട്ടനിലെ 30 ശതമാനത്തോളം പക്ഷിവര്‍ഗങ്ങളും ഗുരുതര വംശനാശഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. 70 പക്ഷിവര്‍ഗങ്ങളാണ് അതിഭീഷണി നേരിടുന്നചുവന്നപട്ടികയില്‍പ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളിലും കാടുകളിലും കൂടുകൂട്ടിയിരുന്ന ഗ്രീന്‍ഫിഞ്ചുകളെ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് ചുവന്നപട്ടികയിലെത്തിച്ചതെന്ന് കരുതുന്നു. 

ശൈത്യകാലം ബ്രിട്ടനില്‍ ചെലവിടാറുള്ള ബെവിക്‌സ് അരയന്നം, ഒരുകാലത്ത് സര്‍വസാധാരണമായി കണ്ടിരുന്ന കുരുവികള്‍, സ്റ്റര്‍ലിങ്ങുകള്‍ തുടങ്ങിയവയും ചുവന്നപട്ടികയിലാണ്. ഇത്തവണ 11 ഇനങ്ങളാണ് പുതുതായി പട്ടികയിലെത്തിയത്. 'റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് ' (ആര്‍.എസ്.പി.ബി.) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

25 കൊല്ലം മുമ്പുള്ള ആദ്യറിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതിനെക്കാള്‍ വംശനാശം നേരിടുന്ന പക്ഷിവര്‍ഗങ്ങളുടെ എണ്ണം രണ്ടിരട്ടിയായി. നഗരവത്കരണവും ഭക്ഷണരീതിയില്‍വന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും നാശത്തിന് കാരണമായി. സംരക്ഷണദൗത്യങ്ങളിലൂടെ വെള്ളവാലന്‍ കഴുകനെപ്പോലെ ഏതാനുംപക്ഷികളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുമായിട്ടുണ്ട്.

Content Highlights: thirty percentage of birds in britain are exposed to endangering; matter of concern