ഹരിതഭംഗിയുടെ പുൽമേടുകൾ അനന്തമായി നീളുന്ന കാഴ്ച. സന്ധ്യയാകുമ്പോൾ ആകാശവും ഭൂമിയും ലയിക്കുന്ന സൗന്ദര്യം. ചിത്രകാരന്റെ കലാസൃഷ്ടി പോലെ മേഘങ്ങൾ.

masaimara

ആഫ്രിക്കയിൽ കെനിയയിലുള്ള മസായിമാര വന്യമൃഗസങ്കേതത്തിന്റെ ചെപ്പ് തുറക്കുമ്പോൾ വിടരുന്ന കാഴ്ചകളിൽ ഒന്നാണിത്. അതോടൊപ്പം വന്യജീവികളുടെ വൈവിധ്യം ആരെയും ഭ്രമിപ്പിക്കും. അമ്പരപ്പിക്കും.

masaimara

മറക്കാനാവാത്ത അനുഭവം ഇതാണെന്ന് വിദ്യാർത്ഥിനിയായ ശ്രേയ ആനന്ദ് പറഞ്ഞു. ദുബായിൽ പന്ത്രണ്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശ്രേയ തന്റെ പിതാവ് ആനന്ദ്കുമാറിനോടൊപ്പമാണ് മസായിമാരയിൽ എത്തിയത്. 

masaimara

ഹൃദയഹാരിയായ കാഴ്ചകളുടെ കാലിഡോസ്‌കോപ്പാണ് സങ്കേതം- ശ്രേയ പറഞ്ഞു. എവിടെ നോക്കണം? ക്യാമറ കയ്യിൽ പിടിച്ച് ശ്വാസമടക്കി ക്ലിക്ക് ചെയ്യുമ്പോൾ സ്വയം മറന്ന് ആഹ്ലാദിക്കാൻ അൽപനേരം കിട്ടുന്നു. അച്ഛൻ ആനന്ദ്കുമാറിനോടൊപ്പം ഈയിടെ മസായിമാര സന്ദർശിച്ചപ്പോൾ പ്രകൃതി സൗന്ദര്യത്തിന്റെ കവാടങ്ങൾ തുറന്ന് കിട്ടി.

masaimara

കാഴ്ചകൾ വൈവിധ്യമാണ്. ഇമവെട്ടാതെ നോക്കുന്നു ചീറ്റപ്പുലി. മിന്നൽ വേഗത്തിൽ ഓടുന്ന ഭൂമിയിലെ ജീവി. നോക്കി നിൽക്കെ വേഗം കണ്ടാൽ ഏത് വന്യജീവി പ്രേമിയും ശ്വാസമടക്കി നിൽക്കും.

masaimara

അതുപോലെ ഒരു സീബ്രയെ കൊന്ന് ഇറച്ചിയുമായി വൃക്ഷക്കൊമ്പിൽ ഇരിക്കുന്ന പുള്ളിപ്പുലിയാകട്ടെ ദൂരെ ആളുകളെ കണ്ടപ്പോൾ ജാഗ്രതയോടെ നോക്കും.

masaimara

കുഞ്ഞുങ്ങളെ ലാളിക്കുന്ന സിംഹവും രാജകീയ ഭാവത്തോടെ നടന്നു നീങ്ങുന്ന സിംഹരാജനും മറക്കാനാവാത്ത കാഴ്ചകളാണെന്ന് ശ്രേയ ആനന്ദ് പറഞ്ഞു.

masaimara
ശ്രേയ ആനന്ദ്, ആനന്ദ് കുമാർ

സന്ദർശനത്തിന്റെ അവസാന ദിവസം ഗോത്രവർഗക്കാരുടെ നൃത്തം അവിസ്മരണീയമായ മറ്റൊരനുഭവം കൂടിയായെന്ന് ശ്രേയ പറഞ്ഞു.

masaimara

തിരിച്ച് ദുബായിലെ വീട്ടിലും അവധിക്കാലത്ത് കേരളത്തിലും എത്തിയപ്പോൾ മസായിമാര കാലിഡോസ്‌കോപ്പ് മനസ്സിനെ എന്നും ഭ്രമിപ്പിക്കുന്ന അനുഭവമായി മാറുന്നുവെന്ന് ശ്രേയ പറഞ്ഞു.

Content Highlights: Masai Mara: Kaleidoscope of nature and wildlife diversity