പുള്ളിപ്പുലി രോഷത്തോടെ ക്യാമറയിലേക്ക് നോക്കിയ അത്യപൂർവമായ നിമിഷമാണിത്. കബനി വന്യമൃഗസങ്കേതത്തിൽനിന്നാണ് ചിത്രം. അതിന് അവസരം കിട്ടിയത് പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറായ മോഹൻ തോമസിനാണ്.

സെപ്റ്റംബർ ലക്കം യാത്ര മാസികയിൽ റഷ്യയിലെ വിദൂര ദ്വീപായ കംചട്കയിൽ നിന്നുള്ള മീൻ പിടിക്കുന്ന കരടികളെ അവതരിപ്പിച്ച ചിത്രങ്ങൾ മോഹൻ തോമസിന്റേതാണ്. വൻകരയും പിന്നിട്ടുകൊണ്ടുള്ള സാഹസികയാത്രകൾ അദ്ദേഹം നടത്താൻ തുടങ്ങിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞു.

കബനിയിൽ നിത്യസന്ദർശകനാണ് മോഹൻ തോമസ്. കരിമ്പുലികളുടെ അത്യപൂർവമായ ശേഖരവും അദ്ദേഹത്തിനുണ്ട്. ഈ ചിത്രത്തിലെ പുള്ളിപ്പുലി ഒരു ഇരയുമായി മരക്കൊമ്പിൽ ഇരിക്കുന്ന ചിത്രം തൊട്ടടുത്തുനിന്നാണ് അദ്ദേഹം ക്യാമറയിൽ പകർത്തിയത്. അസ്വസ്ഥനായ പുള്ളിപ്പുലി അൽപനേരം രോഷത്തോടെ ക്യാമറയിലേക്ക് നോക്കി. പിന്നെ ശാന്തനായി.

Content Highlights: Leopard in fighting mood