പ്രതീകാത്മക ചിത്രം | ഫോട്ടോ:അരുൺ കൃഷ്ണൻക്കുട്ടി
മറയൂര്‍ മേഖലയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെടുത്തി ആനയുടെ സുഖപ്രസവം. കേരളവും തമിഴ്നാടും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന ഇടുക്കിയുടെ ഹെെറേഞ്ചില്‍ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു കാട്ടാനയുടെ വഴിമുടക്കിയുള്ള പ്രസവം. ആന കുഞ്ഞിന് പ്രസവം നല്‍കുന്നത് വരെ ആനക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒരു മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. അമ്മയാനയും കുഞ്ഞും കാട്ടിലേക്ക് പോകുന്നത് വരെ ആനക്കൂട്ടം കാവല്‍ തുടര്‍ന്നു. അമ്മയാനയുടെ സുഖപ്രസവത്തിനു വേണ്ടി കാട്ടാനക്കൂട്ടം വഴി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. വനപ്രദേശങ്ങളില്‍ ഇത്തരം കാഴ്ചകള്‍ നിത്യസംഭവമാണെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.
Content Highlights: wild elephant blocks traffic in marayoor for over one hour
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..