പ്രതീകാത്മക ചിത്രം | Photo-AP
സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന ജീവികള്‍ക്ക് പ്രധാന ഭീഷണി മനുഷ്യന് തന്നെയെന്നതിന്റെ ഉത്തമോദാഹരണമാണ് മ്യാന്മാര്. ഓണ്‍ലൈനില്‍ അനധികൃതമായി വന്യജീവികളെ വാങ്ങുന്നത് ആശങ്കാജനകമാംവിധം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആന, കരടി, വാലില്ലാക്കുരങ്ങ്, വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചികള്‍, ഏഷ്യന്‍ ഭീമന് ആമ എന്നിവയെല്ലാം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വന്യജീവികളിലുള്പ്പെടുന്നു. മൃഗങ്ങളുടെ തോലും കൊമ്പും പല്ലും എല്ലുമെല്ലാം ഓണ്‍ലൈനില്‍ സുലഭമാണ്. വളര്‍ത്തുമൃഗങ്ങളാക്കാന്‍ വിവിധയിനം കുരങ്ങുകള്‍ക്കാണ് ഏറ്റവും ആവശ്യക്കാരുള്ളത്.
ഇത്തരം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം 2021-ലെ സൈനിക ഏറ്റെടുക്കലിനെത്തുടര്ന്നുള്ള രാഷ്ട്രീയസംഘര്ഷങ്ങള്ക്കിടയില് ദുര്‍ബലമായതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വറിന്റെ(ഡബ്ള്യു. ഡബ്ള്യു. എഫ്.) റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം ഇടപാടുകളുടെ എണ്ണം മുമ്പത്തെ വര്‍ഷത്തേക്കാള്‍ 74 ശതമാനം ഉയര്‍ന്ന് 11,046 ആയി. വ്യാപാരം നടക്കുന്ന 173 ഇനങ്ങളില്‍ 54 എണ്ണം ആഗോള വംശനാശഭീഷണിയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..