വീഡിയോ ദൃശ്യങ്ങളിൽ നിന്നും | Photo: twitter.com/ParveenKaswan
സ്വാതന്ത്ര്യം ഇത്രയേറെ മാധുര്യമുള്ള വാക്ക് മറ്റുണ്ടാവില്ല. സ്വാതന്ത്ര്യത്തിന്റെ മാധുര്യമൂറുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ പങ്ക് വെച്ച വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. നിരവധി വരുന്ന വന്യമൃഗങ്ങളെ സ്വതന്ത്രരാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പങ്ക് വെച്ച ചുരുങ്ങിയ സമയം കൊണ്ടു ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. കൂട് തുറന്നയുടനെ സ്വാതന്ത്ര്യത്തിന്റെ മധുരം ആസ്വദിച്ചോടുന്ന ചീറ്റയുടെ ദൃശ്യങ്ങളാണ് ആദ്യ പകുതിയിലുള്ളത്.
ചിമ്പാന്‍സി, പക്ഷികള്‍, കൊവാള, സീലുകള്‍, ലിങ്‌സ് തുടങ്ങിയ വന്യജീവികളാണ് വീഡിയോയിലുള്ളത്. സ്വാതന്ത്ര്യം എന്നത് ഇപ്രകാരമായിരിക്കുമെന്നും ക്യാപ്ഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയാണ് രണ്ടു മിനുട്ടിലധികമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വന്യജീവികളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വാര്‍ത്തകള്‍ പങ്ക് വെയ്ക്കാറുള്ളയാളാണ് പര്‍വീണ്‍.
സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവര്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്. കൂടുകള്‍ക്കുള്ളില്‍ സ്വാതന്ത്ര്യമില്ല. കൂടിനുള്ളിലെ ജീവിതം പൊട്ടകിണറ്റിലെ തവളകള്‍ക്ക് സമാനമാണ്. ഗേറ്റില്‍ കുടുങ്ങിയ ഒരു മാന്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തന്നെ കാത്തിരുന്ന അമ്മ മാനിന്റെ അടുത്തെത്തുമ്പോള്‍ മാന്‍കുട്ടി അനുഭവിക്കുന്നതും യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്.
Content Highlights: what actually freedom means, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..