പ്രാണിലോകത്തെ ക്രൂരമായ ഇണചേരലുകൾ


വിജയകുമാർ ബ്ലാത്തൂർ



ബീജകൈമാറ്റം കഴിഞ്ഞാലും പെണ്‍ പ്രാണിയുടെ ദേഹത്ത് നിന്ന് ആണ്‍ പ്രാണീ ഇറങ്ങില്ല. മിനിട്ടുകളോ മണിക്കൂറുകളോ അല്ല ദിവസങ്ങളും ആഴ്ചകളും കുതിരപ്പുറത്തെന്നപോലെ കഴിയും.

ഇണചേരുന്ന വെള്ളത്തിലാശാൻ | By Markus Gayda, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=198901

ണചേരല്‍ കണ്‍സെന്റിന്റെ കാര്യത്തില്‍ ഏറ്റവും മോശം രീതി പ്രകടിപ്പിക്കുന്നവരാണ് ചിലതരം ആണ്‍ ഡൈവിങ്ങ് ബീറ്റിലുകളും എഴുത്തച്ഛന്‍ പ്രാണികളും..

കഴുത്തില്‍ കത്തി വെച്ച്, കൊന്നുകളയും എന്ന് പേടിപ്പിച്ച് ഇണചേരല്‍ അനുവാദം വാങ്ങുന്നതില്‍ പ്രധാനികളാണ് ഇരുവരും. നൂലന്‍ ശരീരവുമായി വെള്ളത്തിനു മുകളിലൂടെ തെന്നിത്തെറിച്ച് നടക്കുന്നവരാണ് വെള്ളത്തിലാശന്മാര്‍ . Gerridae കുടുംബത്തില്‍പെട്ടവരാണിവര്‍. water striders, water skeeters, water scooters, water bugs, pond skaters, water skippers, Jesus bugs, water skimmers എന്നൊക്കെ പേരില്‍ ഇവര്‍ അറിയപ്പെടുന്നുണ്ട്. ജലോപരിതലത്തില്‍ കാല്‍ കൊണ്ട് പ്രത്യേകതരത്തില്‍ തട്ടി ചെറു ജലതരംഗങ്ങള്‍ സൃഷ്ടിച്ചാണ് ആണ്‍ എഴുത്തച്ഛന്‍ പ്രാണികള്‍ ഇണകളെ ആകര്‍ഷിക്കുക. Gerris gracilicornis എന്ന ഇനം എഴുത്തച്ഛന്‍ പ്രാണികളില്‍ പെണ്‍ പ്രാണികളുടെ ലൈംഗിക അവയവം സ്വതേ ഒരു ഷീല്‍ഡ് കൊണ്ട് മൂടിയ തരത്തിലാണ് ഉണ്ടാകുക.

പെണ്ണിന് ഇഷ്ടവും സമ്മതവും ഇല്ലാതെ ആണിന് ഇണചേരാന്‍ പറ്റില്ല. പെണ്‍ പ്രാണി ഇഷ്ടത്തോടെ ഷീല്‍ഡ് മാറ്റി അവയവം പുറത്തേക്ക് നീട്ടിയാലേ ആണ്‍ പ്രാണിക്ക് തന്റെ ലിംഗം ഉള്ളിലേക്ക് കടത്താന്‍ കഴിയുകയുള്ളു. തന്റെ സംഗീത തരംഗ പ്രണയ ചേഷ്ടകൊണ്ടൊന്നും ആകര്‍ഷിക്കപ്പെടാത്ത പെണ്‍പ്രാണിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ആണ്‍ പ്രാണി ശ്രമിക്കും.

വെള്ളത്തില്‍ തെന്നിത്തെറിച്ച് നടക്കുന്ന പെണ്‍ പ്രാണിയുടെ മുകളില്‍ കയറി ഇണചേരാന്‍ ഒരുങ്ങുന്ന ആണ്‍ പ്രാണി ആ ഷീള്‍ഡ് മാറ്റിപ്പിക്കാന്‍ ചെയ്യുന്ന ഭയപ്പെടുത്തല്‍ തന്ത്രം ഭീകരം ആണ്. കാലുകള്‍ കൊണ്ട് വെള്ളത്തില്‍ ശക്തമായി തട്ടി അലകളുണ്ടാക്കി ഇരപിടിയന്മാരെ വിളിച്ച്കൂട്ടാന്‍ ശ്രമിക്കും. അലകളുണ്ടാക്കുന്നത് വെള്ളത്തിനടിയിലെ വലിയ മത്സ്യങ്ങളുടേയും മറ്റ് ഇരപിടിയന്മാരുടെയും ശ്രദ്ധ ആകര്‍ഷിക്കാനാണ്. അങ്ങിനെ ഇരപിടിയന്മാര്‍ വന്നാല്‍ അടിയില്‍ ഉള്ള പെണ്‍പ്രാണിയെ ആണ് ആദ്യം തിന്നുക എന്ന് അവനറിയാം. ജീവ ഭയം കൊണ്ട് പെണ്‍ പ്രാണി ഇഷ്ടം ഇല്ലെങ്കിലും തന്റെ പ്രജനന അവയവം മൂടിയ അടപ്പ് മാറ്റാന്‍ നിര്‍ബന്ധിതമാകും. വേഗം ഇണചേര്‍ന്ന് സൊല്ല ഒഴിവായാല്‍ ജീവന്‍ ബാക്കി കിട്ടുമല്ലോ എന്ന ആശ്വാസത്തിനായുള്ള കണ്‍സെന്റ്.

ഇതുപോലെ Dytiscidae കുടുംബക്കാരായ മുങ്ങാങ്കുഴി വണ്ടുകളിലെ ആണുങ്ങളും പേടിപ്പിച്ച് കണ്‍സെന്റ് വാങ്ങുന്നവരാണ്. അവരുടെ മുങ്കാലുകളില്‍ സക്ഷന്‍ കപ്പ് പോലൊരു സംവിധാനം ഉണ്ട്. വെള്ളത്തിനടിയില്‍ അടുത്തുകൂടി പോകുന്ന പെണ്‍വണ്ടുകളെ ഈ സക്ഷന്‍ കപ്പ്‌കൊണ്ട് പിടികൂടി ഇറുക്കിപ്പിടിച്ച് അതിനു മുകളില്‍ കയറി അതി ശക്തിയില്‍ കുലുക്കുക്കൊണ്ടിരിക്കും. കൂടാതെ മുകളിലേക്ക് പൊങ്ങി എറിത്ര ചിറകുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ ശേഖരിച്ച് വെക്കാന്‍ അവസരം കൊടുക്കാതെ വെള്ളത്തില്‍ അമര്‍ത്തിപ്പിടിക്കും- ശ്വാസം മുട്ടിക്കും. അധിക സമയം ഇവര്‍ക്ക് വെള്ളത്തിനടിയില്‍ ഓക്‌സിജനില്ലാതെ കഴിയാന്‍ പറ്റില്ല. ക്ഷീണിച്ച പെണ്‍ പ്രാണി ഇണചേരാന്‍ സമ്മതിക്കും.

ഇവര്‍ ഇണചേരലിനു ശേഷവും പെണ്‍ വണ്ടിനെ സ്വന്തം കസ്റ്റഡിയില്‍ തന്നെ വെക്കും. മറ്റ് ആണ്‍ വണ്ടുകളുമായി ഇണചേരുന്നത് തടയാനുമാണിത്

സ്വന്തം കുഞ്ഞുങ്ങളെത്തന്നെയാണ് പെണ്ണുങ്ങൾ ജനിപ്പിക്കുന്നത് എന്ന് ഉറപ്പ് വരുത്താനും ഉള്ള തന്ത്രം കൂടിയാണിത്. ഇണചേര്‍ന്നുകഴിഞ്ഞും ആറു മണിക്കൂറോളം പെണ്‍ വണ്ടിനെ വിടാതെ ഗാര്‍ഡ് ചെയ്ത് ആണ്‍ വണ്ട് കഴിയും. വെള്ളത്തിനടിയില്‍ പെണ്ണിനെ ശക്തി ഉപയോഗിച്ച് മുക്കിപ്പിടിക്കുകയാണ് അപ്പോഴും ചെയ്യുക. ശ്വാസം കിട്ടാന്‍ ഇടക്ക് മുകളിലേക്ക് കൊണ്ടുവരും, വീണ്ടും വെള്ളത്തിനടിയില്‍ മുക്കിപ്പിടിക്കും. പാതിജീവനായ പെണ്‍ വണ്ടിന് അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ല. ഇതിലും കടുപ്പക്കാരാണ് എഴുത്തച്ഛന്‍ പ്രാണികള്‍. ബീജകൈമാറ്റം കഴിഞ്ഞാലും പെണ്‍ പ്രാണിയുടെ ദേഹത്ത് നിന്ന് ആണ്‍ പ്രാണീ ഇറങ്ങില്ല. മിനിട്ടുകളോ മണിക്കൂറുകളോ അല്ല ദിവസങ്ങളും ആഴ്ചകളും കുതിരപ്പുറത്തെന്നപോലെ കഴിയും. വേറെ പ്രാണികളുമായി ഇണചേരുന്നില്ല എന്ന് ഉറപ്പാക്കി , സ്വന്തം ബീജാണു കയറിയ അണ്ഡം തന്നെ മുട്ടയായിടും വരെ കാവല്‍ നില്‍പ്പ് തുടരും. എന്തായാലും സാന്ദ്രാക്കോട്ടസ് വിജയകുമാറി എന്ന മുങ്ങാംകുഴി വണ്ട് ഇത്രയും വൃത്തികെട്ട സ്വഭാവക്കാരനാവില്ല എന്ന് കരുതുന്നു !

Content Highlights: water striders, water skeeters mating, sex consent, insects, mathrubhumi latest, environment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented