ജീവിച്ചിരിക്കുന്നതില്‍ പ്രായമേറിയ വോമ്പാറ്റ്‌; റെക്കോഡ് നേട്ടം കൈക്കലാക്കി 32-ക്കാരന്‍ വെയിന്‍


1 min read
Read later
Print
Share

നൂറ് വയസ്സ് വരെ ഒരു മനുഷ്യന്‍ ജീവിക്കുന്നതിന് തുല്യമായിട്ടാണ് വെയിന്‍ എന്ന വോമ്പാറ്റിന്റെ ആയുസ്സ് കണക്കാക്കപ്പെടുന്നത്.

വെയിൻ എന്ന പേരുള്ള വോമ്പാറ്റ്‌ | Photo-twitter.com/syrupmermaid

ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും പ്രായമേറിയ വോമ്പാറ്റ്‌ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി വെയിന്‍. വനപ്രദേശങ്ങളില്‍ സാധാരണ 15 വയസ്സും മൃഗശാലകളില്‍ 20 വയസ്സ് വരെയും മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളൂവെന്ന പ്രത്യേകതയാണ് 32 വയസ്സുകാരനായ വെയിനിന് റെക്കോഡ് നേടി കൊടുത്തത്. മാളങ്ങുണ്ടാക്കി വസിക്കുന്ന സസ്യഭുക്കായ വോമ്പാറ്റുകള്‍ ഓസ്‌ട്രേലിയയുടെ തനത് ജീവിവർഗമാണ്.

1989-ല്‍ വാഹനമിടിച്ച് പരിക്കേറ്റ വോമ്പാറ്റില്‍ നിന്നാണ് കുഞ്ഞ് വെയിനിനെ ലഭിക്കുന്നത്. പിന്നീട് വണ്ടര്‍, തായ് എന്നിങ്ങനെ രണ്ട് വോമ്പാറ്റുകള്‍ക്കൊപ്പം 1990-ല്‍ വെയിനിനെ ജപ്പാനിലെ സത്‌സുകിയാമ മൃഗശാലയിലെത്തിക്കുകയായിരുന്നു.

രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം നടത്തം പതിവാക്കുന്ന വെയിന്‍ പിന്നീട് വെയിലേറ്റ് ഉറങ്ങുന്ന തിരക്കിലായിരിക്കുമെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. ജീവനക്കാരെ കാണുമ്പോള്‍ എതിര്‍ദിശയിലാകും സഞ്ചാരം. നിലവില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളൊന്നും അലട്ടുന്നില്ലെങ്കിലും പ്രായം കണക്കിലെടുത്തു വെയിനിന് കൂടുതല്‍ പരിരക്ഷയും അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്.

മുകളിലേക്കുള്ള പടികള്‍ കയറി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് പടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. തിന്നാന്‍ എളുപ്പത്തിന് വേണ്ടി പച്ചക്കറികള്‍ കക്ഷണങ്ങളാക്കിയാണ് നല്‍കുക. റെക്കോഡ് നേട്ടത്തിന് അഭിനന്ദനം രേഖപ്പെടുത്തിയുള്ള കത്തുകളുടെ പ്രവാഹമാണ് രാജ്യത്തുടനീളമുള്ള മൃഗശാലകളില്‍ നിന്ന്.

Content Highlights: Wain holds the Guinness world record for oldest wombat ever lived in captivity

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tiger

1 min

20 വര്‍ഷങ്ങള്‍ക്ക് ശേഷം കടുവയുടെ സാന്നിധ്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള വൈറല്‍ ചിത്രം 

Apr 26, 2023


Cheetah

1 min

കുനോയില്‍ ജനിച്ച  ചീറ്റക്കുഞ്ഞുങ്ങളിലൊന്ന് ചത്തു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് നാല് ചീറ്റകള്‍ക്ക്

May 23, 2023


Elephant

1 min

ആക്രമിക്കാന്‍ പാഞ്ഞടുത്ത് മുതല, പ്രതിരോധിച്ച് അമ്മ ആന | വൈറല്‍ വീഡിയോ 

Apr 18, 2023

Most Commented