വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: instagram.com/animal.worlds
കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്നാണല്ലോ. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും അമ്മമാര്‍ പോകും. മനുഷ്യരില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രവണതയല്ലിത്. വന്യജീവികളിലുമുണ്ട് ഈ കരുതല്‍. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന പെണ്‍സിംഹത്തില്‍ നിന്നും രക്ഷിക്കുന്ന അമ്മ ജിറാഫാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അനിമല്‍ വേള്‍ഡ്‌സ് 11 എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.
വിശ്രമിക്കുകയായിരുന്ന കുഞ്ഞന്‍ ജിറാഫിനെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു പെണ്‍സിംഹം. ഓടി രക്ഷപ്പെടാന്‍ കുഞ്ഞ് ജിറാഫ് ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. ജിറാഫിനെ തന്റെ വരുതിയിലാക്കിയ പെണ്‍ സിംഹം അതിന്റെ കഴുത്തില്‍ കടിച്ചു പിടിച്ചു. എന്നാല്‍ ഓടി വന്ന അമ്മ ജിറാഫിനെ കണ്ടതും പെണ്‍ സിംഹം ഭയന്നോടുന്നത് വീഡിയോയില്‍ കാണാം.
ചിലര്‍ വീഡിയോയില്‍ കൗതുകം ചൂണ്ടി കാണിച്ചപ്പോള്‍ മറ്റുളളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരത്തില്‍ ആക്രമണ സ്വഭാവമുള്ള വീഡിയോകള്‍ പങ്ക് വെയ്ക്കരുതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. മറ്റ് ചിലര്‍ വീഡിയോ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ വിഷമം വിവരിച്ചാണ് കമന്റ് രേഖപ്പെടുത്തിയത്.
കരയിലെ ഏറ്റവും നീളം കൂടിയ ജീവി വിഭാഗം കൂടിയാണ് ജിറാഫുകള്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ജിറാഫുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: viral video shows mother giraffe saving its baby from lioness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..