വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: instagram.com/ranger.cole/
വനപാതയുടെ നടുവിലൂടെ പോകുന്ന റോഡ്. പെട്ടെന്ന് എന്തോ കണ്ട് പേടിച്ചോടുന്ന മാന്‍കൂട്ടം(ഇംപാല). പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന രണ്ടു ചീറ്റകള്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ കാണുന്ന ഇംപാലയെ വേട്ടയാടുന്ന രണ്ട് ചീറ്റകളാണ് ദൃശ്യങ്ങളിലുള്ളത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 103 കിലോ മീറ്റര്‍ വേഗതയില്‍ വരെ ഓടുവാന്‍ ചീറ്റകള്‍ക്ക് സാധിക്കും. കരയിലെ ഏറ്റവും വേഗമേറിയ ജീവി വിഭാഗം കൂടിയാണിവര്‍.
ദക്ഷിണാഫ്രിക്കയിലെ പിലന്‍സ്ബര്‍ഗ് ഗെയിം റിസര്‍വില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. അതിവേഗത്തിലോടിയ രണ്ട് ചീറ്റകള്‍ ഓട്ടം നിര്‍ത്തുന്നത് മാനിനെ കിട്ടുമ്പോഴാണ്. തുടര്‍ന്ന് മാനിനെ വലിച്ച് റോഡിന് പുറത്തേക്ക് കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വിവിധ തരത്തിലുള്ള കമന്റുകളാണ് വീഡിയോ ദൃശ്യത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കാടിന്റെ നിയമം: ഒന്നുകിൽതിന്നുക; അല്ലെങ്കില്‍ ഇരയാവുക, അതിമനോഹരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇന്ത്യയില്‍ വംശനാശം സംഭവിച്ചതിനെ തുടര്‍ന്ന് ചീറ്റകളെ പുനരവതരിപ്പിച്ചിരുന്നു. ആഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. ചീറ്റകളുടെ രണ്ടാം ബാച്ച് ഈ വര്‍ഷമാണ് രാജ്യത്തെത്തിയത്. ഐ.യു.സി.എന്നിന്റെ വംശനാശ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ചീറ്റകള്‍. ചീറ്റ കുഞ്ഞുങ്ങള്‍ സിംഹം പോലെയുള്ള വന്യമൃഗങ്ങളില്‍ നിന്നു ഭീഷണി നേരിടുന്നുണ്ട്. വനമേഖലയില്‍ 14 വര്‍ഷം വരെ ആയുസ്സും കൂടുകളില്‍ 20 വര്‍ഷം വരെ ആയുസ്സും ചീറ്റകള്‍ക്ക് കണക്കാക്കുന്നുണ്ട്.
Content Highlights: viral video of cheetah hunting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..