ചീങ്കണിയുമായി മൽപിടുത്തം നടത്തുന്ന അനക്കോണ്ട | Photo- @africanwildlife1/Instagram
ചീങ്കണിയുമായി മല്‍പിടിത്തം നടത്തുന്ന അനക്കോണ്ടയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബ്രസീലിയന്‍ നഗരമായ ക്യുയിബയിലാണ് 40 മിനിറ്റോളം നീണ്ടുനിന്ന മല്‍പ്പിടിത്തം അരങ്ങേറിയത്. അനക്കോണ്ടയുടെ പിടിത്തതില്‍ നിന്ന് നദിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചീങ്കണിയാണ് ദൃശ്യങ്ങളില്‍. ബ്രസീലിലെ ചീങ്കണി വിഭാഗമായ കെയ്മാൻ അനക്കോണ്ടയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോ അമേരിക്കന്‍ സ്വദേശിനി കിം സള്ളിവനാണ് പകര്‍ത്തിയത്.
അനക്കോണ്ടയുടെ ആക്രമണത്തെ അതിജീവിച്ച് വീണ്ടും കരയിലേക്കെത്തിയ ചീങ്കണിയെ ചുറ്റിപിടിച്ച നിലയിലായിരുന്നു അനക്കോണ്ട. ഒരു തവണ കൂടി നദിയിലേക്ക് രക്ഷപ്പെട്ടതോടെ അനക്കോണ്ട പിടി വിട്ട് മാളത്തിലേക്ക് പോവുകയായിരുന്നുവെന്നും പോരാട്ടത്തിന് സാക്ഷിയായ കിം സള്ളിവന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
അമേരിക്കയിലെ ഇന്ത്യാന സ്വദേശിനിയായ സള്ളിവന്‍ കഴിഞ്ഞ വര്‍ഷം പങ്ക് വെച്ച വീഡിയോ വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് 1 (africanwildlife1) എന്ന ഇന്‍സ്റ്റാഗ്രാം പേജാണ്. ബോയ (boidae) കുടുംബത്തില്‍പെട്ട അനക്കോണ്ടകള്‍ക്ക് 30 അടി വരെ നീളത്തില്‍ വളരാനും, 226 കിലോ (550 പൗണ്ട്) വരെ ഭാരം വെയ്ക്കാനും സാധിക്കും.
Content Highlights: video depicts anaconda fight alligator gone viral
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..