ഇന്ത്യൻ സോഫ്റ്റ്ഷെൽ ടർട്ടിൽ | Photo-wildlifesos.org
ന്യൂഡല്‍ഹി: വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ സോഫ്റ്റ്ഷെല്‍ ടര്‍ട്ടില്‍ (Indian softshell turtle), റെഡ് ക്രൗണ്‍ഡ് റൂഫ്ഡ് ടര്‍ട്ടില്‍ (Red-crowned roofed Turtle) തുടങ്ങിയവയ്ക്ക് അധിക സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യം. നിലവില്‍ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 ന്റെ സംരക്ഷണം മാത്രമാണിവയ്ക്കുള്ളത്. ഇത് ആഗോള തലത്തില്‍ ഇവയെ അനധികൃതമായി വ്യാപാരം ചെയ്യുന്നത് തടയുന്നില്ല.
എന്നാല്‍ കണ്വന്ഷന് ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്ളോറ (CITES) എന്ന ആഗോള ഉടമ്പടിയില്‍ രണ്ടു കടലാമ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കാമെന്നാണ് കരുതപ്പെടുന്നത്.
1972 ല്‍ പ്രാബല്യത്തില്‍ വന്ന വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ഇവയ്ക്ക് രാജ്യത്തിനകത്ത് മാത്രമുള്ള സംരക്ഷണമാണ് നല്‍കുന്നത്. ഇവയെ നിലവില്‍ ഇറച്ചിക്കും മറ്റുമായി അനധികൃമായി പിടികൂടുകയും വേട്ടയാടുകയും ചെയ്യുന്നുണ്ട്. CITES -ല്‍ ഇവയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള സംരക്ഷണം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
പനാമ സിറ്റിയില്‍ നടക്കുന്ന CITES ന്റെ ചര്‍ച്ചയ്ക്കിടെയാണ് ഇവയ്ക്ക് അധികപ്രാധാന്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ആഗോള ഉടമ്പടിയിലെ അപെന്ഡ്ക്സ് ഒന്നില്‍ ഇവയെ ഉള്‍പ്പെടുത്തും.
Content Highlights: two turtles to be added in cites to ensure protection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..