കുനോയില്‍ ജനിച്ച  ചീറ്റക്കുഞ്ഞുങ്ങളിലൊന്ന് ചത്തു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് നാല് ചീറ്റകള്‍ക്ക്


1 min read
Read later
Print
Share

ജ്വാല എന്ന പെൺചീറ്റയ്ക്ക് മാർച്ച് 24-ന് ജനിച്ച ചീറ്റകുഞ്ഞുങ്ങൾ | Photo: twitter.com/byadavbjp

ഷിയോപ്പുര്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ജനിച്ച ചീറ്റ കുഞ്ഞുങ്ങളിലൊന്ന് ചൊവ്വാഴ്ച ചത്തതായി അധികൃതര്‍ അറിയിച്ചു. ജനിച്ച് രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളിലൊന്നാണ് ചത്തത്. മരണകാരം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് വനംവകുപ്പ് അധികൃതര്‍. ഇതോടെ കുനോ ദേശീയോദ്യാനത്തില്‍ പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 17 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടുചീറ്റകളെ കുനോയിലെത്തിച്ചത്. ഇതിനിടെ മൂന്ന് ചീറ്റകള്‍ കുനോയില്‍ ചത്തിരുന്നു. സാഷ, ഉദയ്, ദക്ഷ എന്നിങ്ങനെ പേരുകളുള്ള ചീറ്റകളാണ് ചത്തത്. സാഷയും ഉദയയും അസുഖബാധിതരായിട്ടാണ് ചത്തത്. ഇണചേരലിനിടെയായിരുന്നു ദക്ഷയുടെ മരണം. ഒരു ചീറ്റക്കുഞ്ഞുകൂടി ചത്തതോടെ കുനോയില്‍ ജീവന്‍ നഷ്ടപ്പെട്ട ചീറ്റകളുടെ എണ്ണം നാലായി.

ഇത്രയധികം ചീറ്റ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രൊജക്ട് ചീറ്റയിലുള്‍പ്പെട്ട വിദഗ്ധരുടെ യോഗ്യതകളെ പറ്റി ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തിയിരുന്നു.

1947 ലാണ് വനപ്രദേശത്ത് ഒടുവിലായി ചീറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 1952-ല്‍ ഇവ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്രൊജ്ക്ട് ചീറ്റ എന്ന ബൃഹത്ത് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

Content Highlights: two month old cheetah cub dies at madhya pradeshs kuno national park

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented