പ്രതീകാത്മക ചിത്രം | Photo: Gettyimage
ചീറ്റകള്‍ വീണ്ടും വിശാലവനത്തിലേക്ക്. കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യ ബാച്ചിലെത്തിയ രണ്ട് ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. ഒബന്‍, ആശ എന്നീ വിളിപ്പേരുള്ള ചീറ്റകളാണ് വിശാലവനത്തിലേക്ക് പ്രവേശിച്ചത്. നമീബീയയില്‍ നിന്നുമാണിവയെ എത്തിച്ചത്. വേട്ടയാടല്‍ പരിശിലീപ്പിക്കുന്നതിനായുള്ള ഹണ്ടിങ് എന്‍ക്ലോഷറിലായിരുന്നു ഇതുവരെ ഒബനും ആശയും. ശനിയാഴ്ചയാണ് ഇവയെ തുറന്നു വിട്ടത്. ആദ്യ ബാച്ചില്‍ എട്ട് ചീറ്റകളാണ് രാജ്യത്ത് എത്തിയിരുന്നത്.
ഒബനെയാണ് ആദ്യം വിശാലവനത്തിലേക്ക് തുറന്നു വിട്ടത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ ആശയെയും വനത്തിനുള്ളിലേക്ക് അയച്ചു. എട്ട് ചീറ്റകളില്‍ അവശേഷിക്കുന്നവയെ ഘട്ടം ഘട്ടമായി തുറന്നു വിടുമെന്നും അധികൃതര്‍ പറഞ്ഞു. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളുമാണ് 2022 സെപ്റ്റംബര്‍ 17 ന് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൂട് തുറന്ന് രാജ്യത്ത് ചീറ്റകളെ പുനരവതരിപ്പിച്ചത്.
ഉദ്ദേശ്യം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് 1952-ലാണ് രാജ്യത്ത് ചീറ്റകള്‍ വംശമറ്റതായി പ്രഖ്യാപനം വന്നത്. ക്വാറന്റീനില്‍ ചീറ്റകളെ പാര്‍പ്പിച്ച ശേഷം ആരോഗ്യസ്ഥിതിയും മറ്റും വിലയിരുത്തും. പിന്നീട് വേട്ടയാടല്‍ പരിശീലിക്കാനായി പ്രത്യേക മേഖലയിലേക്ക് (hunting enclosure) മാറ്റും. ഈ വര്‍ഷം ഫെബ്രുവരി 18-ഓടെ ഏഴ് ആണ്‍ചീറ്റകളും അഞ്ച് പെണ്‍ചീറ്റകളുമടങ്ങുന്ന രണ്ടാം ബാച്ച് രാജ്യത്ത് എത്തിയിരുന്നു. കുനോ ദേശീയോദ്യാനത്തില്‍ ഇതുവരെ എത്തിയത് 20 ഓളം ചീറ്റകളാണ്.
Content Highlights: two cheetahs released into wild in kuno national park
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..