ചൈന തായ്‌വാന് സമ്മാനം നല്‍കിയ പാണ്ടകളിലൊന്ന് വിടവാങ്ങി


രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ചൈന പാണ്ടകളെ സമ്മാനിക്കുന്നത്‌.

ട്വാൻ ട്വാൻ തായ്‌പേ മൃഗശാലയിൽ | ഫോട്ടോ:തായ്‌പേ മൃഗശാല

ചൈന തായ്‌വാന് സമ്മാനമായി നല്‍കിയ പാണ്ടകളിലൊന്ന് മരണത്തിന് കീഴടങ്ങി. ശനിയാഴ്ചയാണ് 'ട്വാന്‍ ട്വാന്‍' എന്ന് വിളിപ്പേരുള്ള ഭീമന്‍ പാണ്ട തായ്‌പേ മൃഗശാലയില്‍ മരണത്തിന് കീഴടങ്ങിയത്. മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും അസുഖബാധയുണ്ടായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി 2008 ലാണ് ട്വാന്‍ ട്വാന്‍, യുവാന്‍ യുവാന്‍ എന്നീ പാണ്ടകളെ ചൈന തായ്‌വാന്‌ സമ്മാനിക്കുന്നത്. ട്വാന്‍ ട്വാന്റെ രോഗ ബാധയെ തുടര്‍ന്ന് ഈ മാസമാദ്യം ചികിത്സയ്ക്കായി വിദ്ഗധ സംഘത്തെ ചൈന അയച്ചിരുന്നു. വനപ്രദേശങ്ങളില്‍ 15 മുതല്‍ 20 വര്‍ഷം വരെ ആയുസ്സാണ് പാണ്ടകള്‍ക്ക് കണക്കാക്കുന്നത്. എന്നാല്‍ മനുഷ്യരുടെ കരുതലില്‍ ഇവ 30 വര്‍ഷത്തോളം ജീവിച്ചതായി രേഖകളുണ്ട്.



രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ വേണ്ടി സമ്മാനമായി നല്‍കിയതാണെങ്കിലും ചൈന പിന്നീട് മൃഗത്തിലും കുഞ്ഞിന്മേലും അവകാശവാദങ്ങളുന്നയിക്കാറുണ്ട്. വനപ്രദേശങ്ങളില്‍ 1,800 പാണ്ടകള്‍ ജീവിക്കുന്നതായി റിപ്പോര്‍ട്ടുകളുപ്പോള്‍ 500 ഓളം വരുന്നവ മൃഗശാലയിലാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

Content Highlights: tuan tuan,a giant panda gifted by china dies in taiwan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented