മൃഗശാലയിൽ ജനിച്ച പുള്ളിപ്പുലി കുഞ്ഞിനെ പരിപാലിക്കുന്ന വെറ്ററിനറി ഡോക്ടർമാർ | Photo-facebook.com/stlzoo/photos/pcb.10159180240112917/10159180240047917/
പന്ത്രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയിലെ സെയ്ന്റ് ലൂയിസ് മൃഗശാലയിൽ അമുർ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ജനിച്ചു. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നവയാണ് അമുര്‍ പുള്ളിപ്പുലികൾ. 2010-ന് ശേഷം മൃഗശാലയില്‍ അമുര്‍ പുള്ളിപ്പുലിയുടെ കുഞ്ഞ് ജനിക്കുന്നതും ഇതാദ്യമാണ്. ഏപ്രില്‍ 21-നാണ് രണ്ട് പെണ്‍ പുള്ളിപ്പുലിക്കുഞ്ഞുങ്ങൾ-ആന്യ, ഐറിന- ജനിച്ചത്.
ഡോട്ടും സാംസണുമാണ് മാതാപിതാക്കൾ. അമ്മ ഡോട്ട് എത്തിയതാകട്ടെ 2020-ലും. ഡോട്ടിന്റെ ആദ്യപ്രസവമാണിതെന്ന് മൃഗശാലാ അധികൃതർ അറിയിച്ചു. അടുത്ത ഏതാനും മാസത്തേക്ക് മൃഗശാലയിലെ സ്വകാര്യകേന്ദ്രത്തില്‍ (Maternity Den) പരിപാലനത്തിലായിരിക്കും അമ്മയും കുഞ്ഞുങ്ങളും. 2021-ല്‍, നാല് വയസ്സുള്ളപ്പോഴാണ് സാസംണ്‍ മൃഗശാലയിലെത്തിച്ചേർന്നത്.
ലോകത്താകെ 120-ഓളം മാത്രമാണ് അമുര്‍ പുള്ളിപ്പുലികളുടെ അംഗസംഖ്യ. ഇവ റഷ്യയിലെയും ചൈനയിലെയും വനപ്രദേശങ്ങളിലാണ് കാണപ്പെടുന്നതെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആവാസവ്യവസ്ഥ നഷ്ടം, വേട്ടയാടല്‍ എന്നിവ മൂലം ഇവയുടെ എണ്ണം ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്.
വംശനാശത്തിന്റെ വക്കിലെത്തിയെങ്കിലും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഡബ്ല്യുഡബ്ല്യുഎഫ് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ അമേരിക്കയിലെ മൃഗശാലകളില്‍ അമുര്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം കൂടുന്നതിന് ഇത്തരം സംഭവങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..