നമീബിയയിൽ നിന്നും കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-ANI
പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളെ നേരില്‍ കാണാന്‍ അവസരമൊരുങ്ങുന്നു. മധ്യപ്രദേശിലെ കുനോ പാല്‍പുര്‍ ദേശീയോദ്യാനത്തിലുള്ള ചീറ്റപ്പുലികളെ കാണാന്‍ ഫെബ്രുവരിയില്‍ 'ടൂറിസ്റ്റ് സഫാരി' തുടങ്ങുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ദക്ഷിണാഫ്രിക്കയില്‍നിന്ന് കൂടുതല്‍ ചീറ്റകളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നാണ് അഞ്ച് പെണ്ണും മൂന്ന് ആണുമടക്കം എട്ടുചീറ്റകളെ കഴിഞ്ഞ സെപ്റ്റംബറില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. സംരക്ഷിത മേഖലയായ ഇവിടം 2018 ലാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്. സെപ്റ്റംബര്‍ 17 ന് എട്ടു ചീറ്റകള്‍ എത്തിയതോടെ കുനോ ദേശീയ ഉദ്യാനം ആഗോള തലത്തിലും ശ്രദ്ധ നേടി.
ഒരു കാലത്ത് ഏഷ്യാറ്റിക് ചീറ്റകളുടെ വിഹാരകേന്ദ്രമായിരുന്ന ഇന്ത്യയില്‍ 1952 ലാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത്. നമീബിയയില്‍ നിന്നും ഗ്വാളിയാറില്‍ എത്തിച്ച ചീറ്റകളെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് കുനോയിലെത്തിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: tourist safari to begin in kuno national park
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..