Photo: twitter.com/rameshpandeyifs
പുല്‍മേട്ടില്‍ അലസമായി നടക്കുന്ന മാന്‍. പെട്ടെന്ന് അതാ മുന്നിലൊരു കടുവ. ജീവന്‍ പോകുമെന്ന ഭയത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന മാന്‍. എന്തും സംഭവിച്ചേക്കാം. എന്നാല്‍ ഒടുവിലാണ് ട്വിസ്റ്റ്. മാന്‍ വരുമ്പോള്‍ പതിയിരുന്ന കടുവ മെല്ലെ എഴുന്നേറ്റ് നടന്നകന്നു. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ രമേശ് പാണ്ഡെ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച ദൃശ്യമാണിത്. സിംഹത്തെപ്പോലെ ഏറെ അപകടകാരിയായ വന്യമൃഗമാണ് കടുവ. തൊട്ടുമുന്നിലൊരു മാന്‍ വന്നിട്ടും വെറുതെ വിടുന്ന കടുവയാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഒരു വനപാതയുടെ നടുക്ക് പതിയിരിക്കുന്ന കടുവയെ കാണാം. തൊട്ടരികിലായി വേഗത്തില്‍ കീഴ്‌പ്പെടുത്താവുന്ന തരത്തില്‍ മാന്‍ അപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കടുവയാകട്ടെ മെല്ലെ നടന്നകലുന്നതും വീഡിയോയില്‍ കാണാം. ആദ്യ കാഴ്ചയില്‍ മാനിനെ ആക്രമിക്കാനൊരുങ്ങുകയാണ് കടുവയെന്ന് തോന്നും.
ഭയന്നിട്ടെന്ന വണ്ണം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മാന്‍. എന്തും സംഭവിക്കാവുന്ന നിമിഷത്തില്‍ കടുവ മെല്ലെ എഴുന്നേറ്റ നടന്നകലുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരികെ കിട്ടിയ ജീവനും കൊണ്ട് റോക്കറ്റ് വേഗത്തില്‍ മാന്‍ ഓടുകയും ചെയ്തു. ഉത്തരാഖണ്ഡ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ആയിരക്കണക്കിനാളുകള്‍ വീഡിയോ കണ്ട് കഴിഞ്ഞു.
Content Highlights: tiger ready to attack deer, video went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..