നമീബിയയിൽ നിന്ന് രാജ്യത്തെത്തിയ ചീറ്റകളിലൊന്ന് | Photo:PTI
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് ചീറ്റകളെ കൂടി വിശാലവനത്തിലേക്ക് തുറന്നു വിട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ അഗ്നി, വായു എന്നിങ്ങനെ പേരുള്ള ആണ്‍ചീറ്റയും ഗാമിനി എന്ന് പേരുള്ള പെണ്‍ചീറ്റയുമാണ് വിശാലവനത്തിലേക്ക് വെള്ളിയാഴ്ച പ്രവേശിച്ചത്. ഇതോടെ ആറു ചീറ്റകളെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്
എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രാജ്യത്തെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 18-ന് 12 ചീറ്റകളടങ്ങുന്ന രണ്ടാമത്തെ ബാച്ചുമെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രാജ്യത്തെത്തിയ മൂന്ന് പെണ്‍ചീറ്റകളും ഒരാണ്‍ ചീറ്റയും ഇപ്പോഴും സംരക്ഷിത മേഖലയിലാണ്. ഇവരെ വിശാല വനത്തിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഒരു പെണ്‍ചീറ്റയെ കൂടി വിശാലവനത്തിലേക്ക് പ്രവേശിപ്പിക്കും.
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനാല്‍ സിയായെ ഒഴിവാക്കിയിട്ടുണ്ട്. ദേശീയോദ്യാനം വിട്ട് പുറത്തേക്ക് പോയ ഒബന്‍ എന്ന ആണ്‍ചീറ്റയും സംരക്ഷിത മേഖലയിലാണ്. ഏറെ പാടു പെട്ടാണ് ഒബനെ തിരികെ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകള്‍ ചത്തുപോയിരുന്നു.
Content Highlights: three more cheetahs released into wild at mp kuno national park


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..