കശ്മീരിലെ ബല്‍ത്താല്‍ മേഖലയില്‍ ഹിമപ്പുലികള്‍


ഹിമപ്പുലി | Photo-By Irbis1983 - Own work, Public Domain, https://commons.wikimedia.org/w/index.php?curid=10471303

ശ്രീനഗര്‍:ബല്‍ത്താല്‍ മേഖലയില്‍ ഹിമപ്പുലികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരിസ്ഥിതി പ്രവർത്തകർ. നേച്വര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍(എന്‍സിഎഫ്) സ്ഥാപിച്ച ക്യാമറകളില്‍ കശ്മീരിലെ പ്രത്യേക മാന്‍ വിഭാഗത്തിൽപ്പെട്ട കശ്മീര്‍ മസ്‌ക് ഡിയര്‍ അടക്കമുള്ളവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read More- ഹിമപ്പുലി മുതല്‍ മേഘപ്പുലി വരെ,നാലിനം മാര്‍ജാരന്മാരെന്ന അപൂര്‍വത;അരുണാചല്‍ പ്രദേശിന്റെ കാടകങ്ങളിലൂടെ



ഇതു കൂടാതെ ഏഷ്യാറ്റിക് ഐബെക്‌സ്, ബ്രൗണ്‍ ബിയര്‍ പോലെയുള്ള അപൂര്‍വയിനം ജീവജാലങ്ങളുടെ ചിത്രവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കശ്മീരിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജൈവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതും ഈ മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഇതു കൂടി പരിഗണിച്ച് വേണം നടപ്പിലാക്കാൻ എന്നോർമ്മപ്പെടുത്തുന്നതുമാണ് കണ്ടെത്തല്‍.

ഹിമപ്പുലിയുടെ സാന്നിധ്യം വന്യജീവി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സ്‌നോ ലെപേര്‍ഡ് പോപ്പുലേഷന്‍ അസെസ്സ്‌മെന്റ് ഓഫ് ഇന്ത്യ (എസ്പിഎഐ-SPAI) പദ്ധതിയുടെ ഭാഗമായിട്ടുള്ള സര്‍വേയിലായിരുന്നു കണ്ടെത്തല്‍. ജമ്മു കശ്മീരിലെ വന്യജീവി സംരക്ഷണ വകുപ്പ് എന്‍ജിഒകളുമായി സഹകരിച്ചാണ് സര്‍വേ നടത്തുന്നത്.

രാജ്യത്ത് ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലുമാണ് ഹിമപ്പുലികളുടെ സാന്നിധ്യമുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ ഹിമപ്പുലികളുടെ എണ്ണം നൂറ് കടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ലോകത്താകെ 12 രാജ്യങ്ങളിലാണ് ഹിമപ്പുലികള്‍ കാണപ്പെടുക. 12 രാജ്യങ്ങളിലുമായി 3,000 ത്തിനും 7,000 ത്തിനുമിടയ്ക്ക് ഹിമപ്പുലികളുണ്ടെന്നാണ് കണക്കാക്കുന്നത്. അതേ സമയം 2016 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 516 ഹിമപ്പുലികളാണുള്ളത്.

Content Highlights: snow leopard found in baltal for the first time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented