വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: /twitter.com/ParveenKaswan
അമ്മ, ഇത്രയേറെ സ്‌നേഹം തുളുമ്പുന്ന മറ്റൊരു പദമുണ്ടോയെന്നത് സംശയമാണ്. വന്യജീവികള്‍ പലപ്പോഴും അവരുടെ അമ്മമാര്‍ക്കൊപ്പം കൂടി ചേരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇത്തരമൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. അമ്മക്കൊപ്പം വീണ്ടും ഒത്തുചേരുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളിലുള്ളത്. പർവീൺ കസ്വാൻ എന്ന ഐഎഫ്എസ് ഓഫീസറാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മലനിരകളിലെ ഗോസ്റ്റ് എന്ന ക്യാപഷ്‌നോടെയാണ് ദൃശ്യങ്ങള്‍ അങ്കുര്‍ പങ്ക് വെച്ചിരിക്കുന്നത്.
അങ്കുര്‍ രാപ്രിയ എന്ന ഐആര്‍എസ് ഓഫീസര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പർവീൺ കസ്വാൻ പങ്ക് വെച്ചിരിക്കുന്നത്. 1.15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം രണ്ട് ഹിമപ്പുലി കുഞ്ഞുങ്ങള്‍ മലനിരകളിലൂടെ ഓടി നടക്കുന്നത് കാണാം. ആരെയോ തിരഞ്ഞാണ് പോക്കെന്ന് വീഡിയോയില്‍ നിന്നും പ്രകടം. പെട്ടെന്ന് മലയടിവാരത്ത് അമ്മപ്പുലിക്കൊപ്പം ഒത്തുചേരുകയാണ് കുഞ്ഞുങ്ങള്‍. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഭൂമിയിലെ ഏറ്റവും ഊര്‍ജസ്വലരായ വേട്ടക്കാരെന്നും ക്യാപ്ഷനില്‍ പർവീൺ ചേര്‍ത്തിട്ടുണ്ട്. അമ്മയോടൊപ്പം രണ്ട് കുഞ്ഞിന്‍ ഹിമപ്പുലിയാണ് ദൃശ്യങ്ങളില്‍. ഉയര്‍ന്ന തണുപ്പേറിയ പ്രദേശങ്ങളില്‍ പോലും ഇവയ്ക്ക് അതിജീവനം സാധ്യമാണ്. പക്ഷെ സിംഹങ്ങളെ പോലെ ഗര്‍ജിക്കാന്‍ ഹിമപ്പുലികള്‍ക്ക് സാധിക്കില്ല. മലമ്പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് കാല്‍പാദങ്ങള്‍.
Content Highlights: snow leopard cubs reuniting with mother video went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..