വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: instagram.com/shaazjung/
വന്യജീവി പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷാസ് ജുങ്
എന്ന് ഇന്‍സ്റ്റാഗ്രാം യൂസര്‍. ഒരുമിച്ച് നടക്കുന്ന പുള്ളിപ്പുലിയും കരിമ്പുലിയുമാണ് ദൃശ്യങ്ങളിലുള്ളത്. കാട്ടില്‍ ഒരുമിച്ച് നടക്കുകയാണ് പുളളിപ്പുലിയും കരിമ്പുലിയും. ആരോ തങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് തോന്നി പൊടുന്നനെ നില്‍ക്കുന്നതും ക്യാമറയില്‍ കുറെ നേരം നോക്കി നിന്ന ശേഷം ഇരുവരും നടന്നകലുന്നതും ദൃശ്യങ്ങളില്‍ കാണാം.
ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പങ്ക് വെച്ച വീഡിയോ ഇതിനോടകം 50ലക്ഷം ആളുകള്‍ കണ്ട് കഴിഞ്ഞു. ഇതുവരെ ചിത്രീകരിച്ചതില്‍ ഏറ്റവും മനോഹരമായ ചിത്രമാണിതെന്നാണ് ഫോട്ടോഗ്രാഫറായ ജുങ് അടിക്കുറിപ്പായി കുറിച്ചത്. എന്ത് മനോഹരമായ ലോകമെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. ഒരേ താളത്തിലാണ് ഇരുവരും നടക്കുന്നതും..ക്യാമറയിലേക്ക് ഇരുവരും നോക്കുന്നതും ഒരേ സമയമാണ്. ഇത് ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി.
സായാ, ക്ലിയോ എന്നിങ്ങനെയാണ് പുള്ളിപ്പുലിയുടെയും കരിമ്പുലിയുടെയും പേരുകള്‍. നിങ്ങളുടെ നിഴലാണ് നിങ്ങളുടെ ഉറ്റ സുഹൃത്ത് എന്ന ക്യാപ്ഷനോടെയാണ് ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. അതിമനോഹരം, ഏത് വനമേഖലയാണിത്, ഗ്രേറ്റ് വര്‍ക്ക് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഐയുസിഎന്‍ റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് പുള്ളിപ്പുലികള്‍.
Content Highlights: shaaz jung shares stunning video of black panther and leopard walking together in forest viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..