പ്രതീകാത്മക ചിത്രം | Photo: PTI
ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളുടെ രണ്ടാം ബാച്ച് രാജ്യത്ത് എത്തിയിട്ട് 46 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ശനിയാഴ്ചയോടെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും അഞ്ച് പെണ്‍ ചീറ്റകളും ഏഴ് ആണ്‍ ചീറ്റകളുമെത്തിയത്. നിലവില്‍ ക്വാറന്റീനിലാണ് 12 ചീറ്റകളും. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് നിലവില്‍ ചീറ്റകളിപ്പോള്‍. ക്വാറന്റീന് ശേഷം ചീറ്റകളെ തുറന്ന വനപ്രദേശത്ത് തുറന്നു വിടും. കഴിഞ്ഞ 46 മണിക്കൂറിനിടെ ആറോളം തവണ ചീറ്റകളുടെ ആരോഗ്യ സ്ഥിതി വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി.
12 ചീറ്റകളും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയുമാണ് ഇരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. രാജ്യത്തേക്ക് ചീറ്റകള്‍ എത്തിയുടനെ അവയ്ക്ക് ആവശ്യമായ ജലവും ആഹാരവും നല്‍കിയിരുന്നു. പുതിയ അന്തരീക്ഷവുമായി ഇവ എളുപ്പം പൊരുത്തപ്പെടുമെന്നും വിദ്ഗധര്‍ അഭിപ്രായപ്പെട്ടു. ജൊഹനാസ്ബര്‍ഗില്‍ നിന്നുമാണ് ഇക്കുറി ചീറ്റകളുടെ വരവ്. ഫെബ്രുവരി 18-ഓടെ മധ്യപ്രദേശിലെത്തിയ ചീറ്റകളെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തുറന്നു വിട്ടത്. ക്വാറന്റീനിനായി പ്രത്യേകം ക്രമീകരിച്ച പ്രദേശത്താണ് ചീറ്റകളിപ്പോള്‍. നിരന്തരം ഇവയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ചീറ്റകളുടെ ആദ്യ ബാച്ചെത്തിയതിന് അഞ്ചുമാസങ്ങള്‍ക്കു ശേഷമാണ് രണ്ടാം ബാച്ചിന്റെ വരവ്. രാജ്യത്ത് ഒരുകാലത്ത് സുലഭമായി കണ്ടിരുന്ന ഏഷ്യാറ്റിക് ചീറ്റകള്‍ വന്‍തോതിലുള്ള വേട്ടയാടലുകള്‍ മൂലം വംശനാശത്തിനിരയാവുകയായിരുന്നു. 1952-ലാണ് രാജ്യത്ത് ചീറ്റകള്‍ പൂര്‍ണമായും വംശമറ്റതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17-നാണ് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിക്കുകയായിരുന്നു. ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുളളതിനാലാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം പുനരവതരണത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
Content Highlights: second batch of cheetahs arrive india, 12 under quarantine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..