പ്രതീകാത്മക ചിത്രം | ഫോട്ടോ:ബാലൻ മാധവൻ
ഫെബ്രുവരിയോടെ രാജ്യത്തേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി എത്തിയേക്കും. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാവും ഇവയെയും എത്തിക്കുക. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.ദക്ഷിണാഫ്രിക്ക ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
രാജ്യത്ത് നിന്നുള്ള വിദ്ഗധ സംഘം ഉടന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചേക്കും. രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്ന ചീറ്റകളില്‍ 12 എണ്ണവും ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളിലായി ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് രണ്ടാം ബാച്ചിലെത്തുന്ന 12 ചീറ്റകളില്‍ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ജനുവരിയിൽ തന്നെ ഇവയെ എത്തിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെങ്കിലും ഫെബ്രുവരിയോടെ ഇവ രാജ്യത്തേക്ക് എത്തുമെന്ന് മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ജെ.എസ് ചൗഹാന് പറഞ്ഞു.
രാജ്യത്തേക്കെത്തുന്ന ചീറ്റകളെ ആദ്യ ബാച്ചിലേതിന് സമാനമായി ആദ്യം ക്വാറന്റീനിലാകും പാര്‍പ്പിക്കുക. ഒരു മാസത്തെ ക്വാറന്റീന് കാലാവധിക്ക് ശേഷം അഞ്ചു സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്ന് വിടും. പിന്നീട് മെല്ലെയാകും ഇവര്‍ ഉദ്യാനത്തില്‍ സ്വതന്ത്രരായി വിഹരിക്കുക.
പുനരവതരണത്തിന്റെ ഭാഗമായി അടുത്ത എട്ടുമുതല്‍ പത്ത് വരെ വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 12 എന്ന തോതില്‍ ചീറ്റകളെ രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
എട്ടു ചീറ്റകളാണ് നിലവില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലുള്ളത്. സെപ്റ്റംബര്‍ 17 നാണ് ഇവയെ രാജ്യത്ത് എത്തിച്ചത്. ഇവ പരിസരവുമായി നല്ല രീതിയില്‍ ഇണങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. വേട്ടയാടലും മറ്റ് ഘടകങ്ങളും മൂലം 1952-നാണ് രാജ്യത്ത് ഏഷ്യാറ്റിക് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. രാജ്യത്ത് പുനരവതരിപ്പിച്ച ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്ക് ഫോഴ്സും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
Content Highlights: second batch of asiatic cheetahs to reach india by February
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..