Photo Courtesy : By Cheng Li - http://www.sci-news.com/biology/science-white-cheeked-macaque-macaca-leucogenysmacaca-leucogenys-tibet-02705.html, CC BY-SA 3.0, wikimedia common
അരുണാചല്‍പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയില്‍ അപൂര്‍വമായ വെളുത്ത കവിള്‍ത്തടമുള്ള മകാക്കിനെ കണ്ടെത്തി. ഈ വര്‍ഷമാദ്യം സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞരാണ് അഞ്ചാവ് ജില്ലയില്‍ ആള്‍ക്കുരങ്ങ് വര്‍ഗത്തില്‍പ്പെട്ട മകാക്കിനെ കണ്ടെത്തിയത്. 'അനിമല്‍ ജീന്‍' എന്ന ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
വെളുത്ത കവിള്‍മീശകള്‍, കഴുത്തിലെ നീളമുള്ളതും കട്ടിയുള്ളതുമായ രോമങ്ങള്‍ തുടങ്ങി ഈ മൃഗത്തിന് മറ്റ് മകാക്കുകളില്‍നിന്ന് വ്യത്യസ്തമായ മുഖസവിശേഷതകളുണ്ട്. ഇതിനുമുമ്പ് 2015-ല്‍ തെക്കുകിഴക്കന്‍ ടിബറ്റിലെ മൊഡോഗില്‍ മകാക്കിനെ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ആള്‍ക്കുരങ്ങുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. അഞ്ചാവില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കകം, ദിരാംഗിലെ ബിഷും ഫുഡൂങ്ങിലും വെളുത്തകവിളുള്ള മകാക്ക് നിരീക്ഷണക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപൂര്‍വമായ മാര്‍ബിള്‍പൂച്ചയും ക്യാമറകളില്‍ പതിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'ഇന്ത്യയുടെ ബൊട്ടാണിക്കല്‍ പറുദീസ' എന്നാണ് അരുണാചല്‍പ്രദേശ് അറിയപ്പെടുന്നത്.
Content Highlights: Rare macaque found in Arunachal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..