ചീറ്റകളുടെ ക്വാറൻറീൻ കാലം കഴിഞ്ഞു


നമീബിയയിൽ നിന്നും കുലോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന്‌ | Photo-PTI

മീബിയയിൽനിന്ന് എത്തിച്ച ചീറ്റകൾ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരുമാസത്തെ ക്വാറന്റീൻ വാസം പൂർത്തിയാക്കി. ചീറ്റകളെല്ലാം ഉഷാറാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പോത്തിറച്ചിയാണ് പ്രധാന ശാപ്പാട്. അത് നന്നായി കഴിക്കുന്നുണ്ട്. കുറഞ്ഞ കാലയളവിൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് തുടർച്ചയായിപെയ്ത മഴയും ഇവ ആസ്വദിച്ചു. ചീറ്റകളെ ക്വാറന്റീൻ സ്ഥലത്തുനിന്ന്‌ വിശാലമായ മറ്റൊരു ഇടത്തേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ. തിങ്കളാഴ്ച ഇതിനായി യോഗം ചേർന്നെങ്കിലും അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഒരുമിച്ചാണോ ഒറ്റയ്ക്കായാണോ മാറ്റേണ്ടതെന്ന കാര്യത്തിലും ധാരണയായിട്ടില്ല.

കഴിഞ്ഞമാസം 17-നാണ് നമീബിയയിൽനിന്ന് അഞ്ച് ആണും മൂന്ന് പെണ്ണും ഉൾപ്പെടെ എട്ട് ചീറ്റകളെ മധ്യപ്രദേശിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്. ഇന്ത്യയിൽ വംശനാശം സംഭവിച്ചതിനാലാണ് 70 വർഷത്തെ ഇടവേളയ്ക്കുശേഷം വിദേശത്തുനിന്ന് ചീറ്റകളെ എത്തിച്ചത്.

Content Highlights: quarantine period of cheetah's in Madhya Pradesh ended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented