പ്രതീകാത്മക ചിത്രം | Photo: UNI
ന്യൂഡൽഹി: ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് ആകെ 2967 കടുവകളുണ്ടെന്ന് കേന്ദ്ര വനം സഹമന്ത്രി അശ്വിനി ചൗബേ ലോക്‌സഭയെ അറിയിച്ചു. ആന്റോ ആന്റണി, രമ്യാ ഹരിദാസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കൂടുതൽ കടുവകൾ മധ്യപ്രദേശിലാണ് (526). രണ്ടാമത് കർണാടകയും (524). കേരളത്തിൽ 190 കടുവകളുണ്ട്.
നാലുവർഷത്തിലൊരിക്കലാണ് ശാസ്ത്രീയമായി കടുവകളുടെ കണക്കെടുക്കുന്നത്. കേരളത്തിലെ വനങ്ങളിൽനിന്ന് കടുവകളെ പുനർവിന്യസിപ്പിക്കണമെന്നാശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
കടുവസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രോജക്ട് ടൈഗർ സ്കീം പ്രകാരം സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: over 2967 tigers found in india, 190 belongs to kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..