ആറളത്ത് ചിത്രശലഭ സർവേയിൽ പുതുതായി കണ്ടെത്തിയ മോതിരവരയൻ നീലി ശലഭം
ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തിൽ നടന്ന ചിത്രശലഭ ദേശാടന നിരീക്ഷണ സർവേയിൽ മോതിരവരയൻ നീലി ശലഭം ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 264 ആയി.
മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ 55-ഓളം ശലഭനിരീക്ഷകർ പങ്കെടുത്തു.
സർവേ ആറളം വൈൽഡ്ലൈഫ് വാർഡൻ വി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്ലൈഫ് വാർഡൻ പി.പ്രസാദ്, ശലഭനിരീക്ഷകരായ വി.സി.ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.രാജു എന്നിവർ സംസാരിച്ചു.
ആറളം വൈൽഡ്ലൈഫ് വാർഡൻ വി.സന്തോഷ്കുമാർ, അസി. വൈൽഡ്ലൈഫ് വാർഡൻ പി.പ്രസാദ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.രാജു, കെ.രമേശൻ, എം.മനോജ്, കൺസർവേഷൻ ബയോളജിസ്റ്റ് എം.എ.യദുമോൻ, ശലഭനിരീക്ഷകരായ വി.സി.ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
Content Highlights: over 175 varieties of butterfly found in aralam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..