ചുഴലിക്കൊടുങ്കാറ്റിൽ പെട്ട കരിങ്കഴുകനെ നാട്ടുകാർ ഓഖിയെന്ന് വിളിച്ചു, ഇനി ജൻമദേശത്തേക്ക് ഫ്ലൈറ്റിൽ


ഒറ്റപ്പെട്ടുപോയ കരിങ്കഴുകന്റെ സംരക്ഷണം തമിഴ്നാട് വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഓഖി എന്ന പേരും നൽകി. ഒടുവിൽ ജൻമദേശത്തേക്ക്

ഓഖിയെന്ന കരിങ്കഴുകൻ ഉദയഗിരിയിൽ വനപാലകരുടെ പരിചരണത്തിൽ (ഫയൽ ചിത്രം)

ഞ്ചുവർഷക്കാലം വനപാലകരുടെ സംരക്ഷണയിൽ കഴിഞ്ഞ 'ഓഖി' എന്ന കരിങ്കഴുകൻ ഒടുവിൽ സ്വതന്ത്രനായി. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് തമിഴ്നാട്ടിൽ കുടുങ്ങി പോയ കഴുകനെ വിമാനത്തിൽ രാജസ്ഥാനിലെ കാട്ടിലേക്കയച്ചു. വംശനാശ ഭീഷണി നേരിടുന്ന കരിങ്കഴുകൻ 2017 ൽ തെക്കേ ഇന്ത്യയിലെക്കിയപ്പോഴാണ് ഓഖി ചുഴലിക്കാറ്റിൽ പെട്ടത്. തുടർന്ന് അവശനായ കഴുകൻ നാ​ഗർകോവിലിലെ ആശാരിപ്പളളത്ത് ചേക്കേറി.

ചുഴലിക്കാറ്റു മൂലം അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ കാരണമാകാം സ്വദേശത്തേക്ക് തിരിച്ചു പോകാൻ കഴിയാതിരുന്നതെന്ന് വിദ്​ഗധർ പറയുന്നു. ഒറ്റപ്പെട്ടുപോയ കരിങ്കഴുകന്റെ സംരക്ഷണം തമിഴ്നാട് വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഓഖി എന്ന പേരും നൽകി. മൃ​ഗചികിത്സകരുടെ പരിചരണത്തിനു ശേഷം ഓഖിയെ നാ​ഗർകോവിലിലെ ഉദയ​ഗിരി ജെെവെെവിധ്യ ഉദ്യാനത്തിലേക്ക് കൊണ്ടുപോയി. പൂർണ ആരോ​ഗ്യം വീണ്ടെടുത്ത ശേഷമാണ് കഴുകനെ കാട്ടിൽ തുറന്നു വിടുന്നതിനുളള പദ്ധതി തയ്യാറാക്കിയത്.പ്രധാനമായും മധ്യേഷ്യയിലാണ് കഴുകൻമാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഇനമായ കരിങ്കഴുകൻമാർ കാണപ്പെടുന്നത്. സ്വന്തംനാട്ടിലേക്ക് തിരിച്ചു പറക്കുന്നതിനുമുമ്പ് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് ഓഖിയെ രാജസ്ഥാനിലെ മാച്ചിയ ബയോളജിക്കൽ പാർക്കിലെ കെരുവിൽ തുറന്നുവിടാനായിരുന്നു വിദഗ്ധരുടെ ഉപദേശം. കാലിൽ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തോടെ ഇവിടെ ഓഖിയുടെ ചലനം നിരീക്ഷിക്കും. അതിനുശേഷമേ കഴുകൻ പൂർണ സ്വതന്ത്രനാവൂ.

പ്രത്യേകം തയ്യാറാക്കിയ കൂട്ടിലടച്ചാണ് വ്യാഴാഴ്ച ഓഖിയെ എയർ ഇന്ത്യ വിമാനത്തിൽ കയറ്റി രാജസ്ഥാനിലെത്തിച്ചത്. തമിഴ്‌നാട് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നൽകി.

Content Highlights: okhi ,the black vulture have been moved to it's home area


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented