വയനാടൻ വനമേഖലയിൽ മേയുന്ന നാടൻ പോത്തുകൾ
കാടുകളില്‍ മേയുന്ന നാടന്‍ പോത്തുകള്‍. വയനാടന്‍ കാടുകളിലാണ് ഈ അതിശയിപ്പിക്കുന്ന കാഴ്ച കാണുവാന്‍ കഴിയുക. കാട്ടിലെ മൃഗങ്ങള്‍ കാടിറങ്ങി ദുരന്തം വിതയ്ക്കുമ്പോള്‍ ഈ നാടന്‍ ടച്ചുള്ള കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്. വയനാട് വന്യജീവി സങ്കേതത്തിലെ വിശാലമായ ചതുപ്പ് പ്രദേശത്ത് പോത്തുകള്‍ മേയുന്ന കാഴ്ച ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയില്ല. വനഗ്രാമങ്ങളിലെ ആദിവാസികളാണ് പോത്തുകളെ മേയ്ക്കുന്നത്. എന്നാല്‍ ഉടമസ്ഥര്‍ ആദിവാസികളല്ല.
പുറത്തു നിന്നുള്ളവരാണ് പോത്ത് കുട്ടികളെ വാങ്ങി ആദിവാസികള്‍ക്ക് വളര്‍ത്താന്‍ നല്‍കുന്നത്. നിരവധി കണക്കിന് പോത്തുകള്‍ ഇത്തരത്തില്‍ വനപ്രദേശങ്ങളിലൂടെ മേയുന്നുണ്ട്.
ഏജന്റുമാരും പോത്തുകളെ വളര്‍ത്തുവാന്‍ ഏല്‍പ്പിക്കുന്നവര്‍ക്കിടയിലുണ്ട്. 10 പോത്തുകളെ വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണെങ്കില്‍ രണ്ടെണ്ണം കമ്മീഷനാണ്. ഇത്തരത്തില്‍ കാട്ടിലെത്തുന്ന പോത്തുകളെ തടിച്ച് കൊഴുത്ത പോത്തുകളായിട്ടാണ് തിരികെ നല്‍കുക. വനനിയമത്തിന്റെ നഗ്നമായ ലംഘനമാണ് വയനാടന്‍ കാടുകളില്‍ നടക്കുന്നത്. നാടന്‍ പോത്തുകള്‍ വനപ്രദേശങ്ങളിലെത്തുന്നത് സ്വാഭാവിക ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുണ്ട്. നാടന്‍ പോത്തുകള്‍ കാട് കയറുന്നത് ഭക്ഷണത്തിന് വേണ്ടിയുള്ള മത്സരം വര്‍ധിപ്പിക്കുമെന്ന് വന്യജീവി വിദ്ഗധനായ ഡോ.ഈസ പറയുന്നു.
പോത്തുകള്‍ സസ്യഭുക്കുകളാണ്. അതിനാല്‍ ഇവ കാട് കയറുമ്പോള്‍ മറ്റ് സസ്യഭുക്കുകള്‍ക്കുളള ഭക്ഷ്യലഭ്യത കുറയ്ക്കുന്നു. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് രോഗങ്ങള്‍ പകരുന്നതാണ് മറ്റൊരു അപകടം. വളര്‍ത്തുമൃഗങ്ങളില്‍ രോഗങ്ങള്‍ പകരുന്നത് തടയാന്‍ സാധിക്കുമെങ്കിലും വന്യജീവികള്‍ക്കിടയില്‍ ഇത് സാധിക്കില്ലെന്നാണ് ഡോ.ഈസ പറയുന്നത്. വളര്‍ത്തുമൃഗങ്ങള്‍ കാട് കയറുമ്പോള്‍ ഭക്ഷ്യദൗര്‍ലഭ്യം മൂലം വന്യജീവികള്‍ കാടിറങ്ങിയേക്കുമെന്നും വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഉപയോഗിച്ച് തന്നെ വളര്‍ത്തു മൃഗങ്ങള്‍ കാട് കയറുന്നത് തടയാന്‍ കഴിയും.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി റേഞ്ചുകളിലാണ് നാടന്‍ പോത്തുകള്‍ മേയുന്നത്. ഇവിടുത്തെ ആദിവാസികളെ ഉപയോഗിച്ചാണ് പുറത്തു നിന്നുള്ളവര്‍ പോത്തുകളെ വളര്‍ത്തുന്നത്. വയനാടന്‍ വനമേഖലയെ ആശ്രയിച്ച് 25,000 ഓളം പോത്തുകളുണ്ടെന്നാണ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. വര്‍ഷങ്ങളായി വയനാടന്‍ വനമേഖലയില്‍ ഇത്തരത്തില്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ടെന്നും കരുതപ്പെടുന്നു.
Content Highlights: native buffalos have been sent to forest, happening in wayanad forest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..