ജ്വാല എന്ന പെൺചീറ്റയ്ക്ക് മാർച്ച് 24-ന് ജനിച്ച ചീറ്റകുഞ്ഞുങ്ങൾ | Photo: twitter.com/byadavbjp
ന്യൂഡല്‍ഹി:നമീബയയില്‍ നിന്ന് രാജ്യത്തെത്തിച്ച ചീറ്റകളിലൊന്ന് പ്രസവിച്ചു. രാജ്യത്തെത്തിയ ചീറ്റകളിലൊന്നായ സാഷയുടെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലയാണ് പ്രസവ വാര്‍ത്ത പുറത്ത് വരുന്നത്. ഒരു പ്രസവത്തിൽ നാല് കുഞ്ഞുങ്ങളാണ് ജനിച്ചത്. ചീറ്റക്കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ചുള്ള വിവരം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് പുറത്ത് വിട്ടത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് കൊണ്ടാണ് വാര്‍ത്ത കേന്ദ്ര മന്ത്രി പുറത്ത് വിട്ടത്.
പ്രൊജക്ട് ചീറ്റയുടെ ഭാഗമായി രാജ്യത്ത് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചീറ്റകളെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെത്തിയ ചീറ്റകളിലൊന്നാണ് പ്രസവിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് എത്തിച്ച എട്ടു ചീറ്റകളും നിലവിലുള്ളത്. വൃക്ക സംബന്ധമായ രോഗം മൂലം ചത്ത സാഷ ഒഴികെയുള്ള ഏഴ് ചീറ്റകൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ചീറ്റകളുടെ രണ്ടാം ബാച്ച് കഴിഞ്ഞ മാസം രാജ്യത്ത് എത്തിയിരുന്നു. നിലവില്‍ ക്വാറന്റീന്‍ മേഖലയിലാണ് പുതുതായെത്തിയ 12 ചീറ്റകളും. ഈ ചീറ്റകളും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു.
Content Highlights: namibia cheetah gives birth to four cubs kuno national park madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..