ആക്രമിക്കാന്‍ പാഞ്ഞടുത്ത് മുതല, പ്രതിരോധിച്ച് അമ്മ ആന | വൈറല്‍ വീഡിയോ 


1 min read
Read later
Print
Share

മുതലയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന കാട്ടാന, വീഡിയോ ദൃശ്യങ്ങളിൽ നിന്നും | Photo: twitter.com/susantananda3

കുട്ടിയാനയെ രക്ഷിക്കാന്‍ മുതലയോട് പൊരുതുന്ന കാട്ടാന. ഇത്തരമൊരു ദൃശ്യമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലുമുണ്ട് 'അമ്മക്കരുതല്‍'. ചെറിയൊരു ജലാശയത്തിനരികെ നില്‍പ്പ് ഉറപ്പിച്ചിരിക്കുകയായിരുന്നു അമ്മയാനയും കുട്ടിയാനയും. പെട്ടെന്നാണ് ഒരു മുതല കുഞ്ഞിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നത്. ആക്രമിക്കാനടുക്കുന്ന മുതലയെ പ്രതിരോധിക്കുന്ന അമ്മ ആനയെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. "മക്കളെ സംരക്ഷിക്കാന്‍ അമ്മയാന ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. ചെറിയൊരു സംഭവം ഇതാ. മുതലയ്ക്ക് ആനയുടെ ആക്രമത്തില്‍ കീഴടങ്ങേണ്ടി വന്നു", വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചു കൊണ്ടു അദ്ദേഹം കുറിച്ചു.

ആക്രമിക്കാനെത്തിയ മുതലയ്ക്ക് ആനയുടെ മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു. പേടിച്ചു ജലാശയത്തില്‍ നിന്നും പോകുന്ന മുതലയെയും ദൃശ്യങ്ങളില്‍ കാണാം. ആയിരക്കണക്കിനാളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ആനയ്ക്ക് കൈയടിയുമായിട്ടാണ് പലരും തങ്ങളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. മാതൃത്വം എന്നാല്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ്, ബുദ്ധിശാലികളായ വികാരജീവികളാണ് ആനകള്‍...എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Content Highlights: mother elephant fights off crocodile to save calf, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented