ആൾത്തുളയിൽ കാട്ടാന കുട്ടിക്കൊപ്പം വീണ അമ്മയാന | Photo-AFP
തായ്‌ലന്‍ഡില്‍ ആള്‍ത്തുളയില്‍ വീണ കാട്ടാനയെയും കുട്ടിയെയും രക്ഷപ്പെടുത്തി. നക്കോണ്‍ നായോക് പ്രവിശ്യയില്‍ കനത്ത മഴയെയും അവഗണിച്ചായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍. റോഡരികിലുള്ള ആള്‍ത്തുളയിലാണ് കാട്ടാനക്കുട്ടി വീണത്. ഭീതിപൂണ്ട അമ്മയാന ആള്‍ത്തുളയ്ക്കരികെ തന്നെ നിലയുറപ്പിച്ചതോടെ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. കുട്ടിയാനയെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അമ്മയാനയെ മയക്കുവെടിവെച്ചു. മൂന്ന് തവണ മയക്കുവെടി വെച്ചതോടെ അമ്മയാനയും ആള്‍ത്തുളയിലേക്ക് വീണു.
വലിയ ക്രെയിനും ജെസിബിയും ഉപയോഗിച്ച് അമ്മയാനയെ മാറ്റിയ ശേഷമാണ് കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഴിയില്‍ നിന്നും പുറത്തെത്തിയതോടെ അമ്മയാനയെ ചുറ്റിപ്പറ്റിയായിരുന്നു ഒരു വയസ്സ് മാത്രം പ്രായമുള്ള കാട്ടാനകുട്ടിയുടെ നില്‍പ്പ്. എന്നാല്‍ മയക്കുവെടിയേറ്റ് ബോധരഹിതയായ അമ്മയാനയെ എഴുന്നേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട്. രക്ഷാപ്രവര്‍ത്തകര്‍ ആനയ്ക്ക് സി.പി.ആര്‍ നല്‍കിയതോടെ അമ്മയാന ഉഷാറായി.
അമ്മയാനയും കുട്ടിയാനയും വനത്തിലേക്ക് തന്നെ തിരികെപ്പോയതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. തായ്‌ലന്‍ഡിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ്‌ലൈഫ് ആന്‍ഡ് പ്ലാന്റ് കണ്‍സര്‍വേഷനിലെ (DNP) വെറ്ററിനറി ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം
Content Highlights: mother elephant and baby safed from drainage hole in thailand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..