കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് | Photo-PTI
ജനുവരി അവസാനത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് കൂടുതൽ ചീറ്റകൾ ഇന്ത്യയിലേക്ക്. സെപ്റ്റംബറിൽ നമീബിയയിൽനിന്നെത്തിച്ച എട്ടു ചീറ്റകൾ ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യത്തിലാണിതെന്ന് കുനോ ദേശീയോദ്യാന അധികൃതർ പറഞ്ഞു.
12 ചീറ്റകളെ ദക്ഷിണാഫ്രിക്ക നാലുമാസം മുമ്പ് ക്വാറന്റീനിലാക്കിയിരുന്നു. ഔദ്യോഗിക കരാർ ഒപ്പിടാൻ വൈകിയത് കാരണം ഇന്ത്യയിലേക്ക് കൊണ്ടുവരൽ നീണ്ടു. വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളെ ഏറെക്കാലം ക്വാറന്റീനിലാക്കുന്നത് അവയുടെ പേശികൾക്ക് ബലക്ഷയമുണ്ടാക്കും. ഇക്കാര്യം പരിശോധിച്ചുവരുകയാണ്.
പ്രത്യേകം തയ്യാറാക്കിയ ബോയിങ് 747-400 ജംബോ വിമാനത്തിലാണ് സെപ്റ്റംബറിൽ എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അതിൽ അഞ്ചു പെൺ ചീറ്റകളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തിൽ ഇവയെ തുറന്നുവിട്ടത്. അവ വേട്ടയാടി ഭക്ഷണം കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്.
Content Highlights: more cheetahs to be reintroduced from namibia in january
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..