കൗതുകക്കാഴ്ചയായി സ്‌കൂളിൽ സിംഹവാലൻകുരങ്ങ്


വിവരമറിഞ്ഞെത്തിയവർ ‘ഫോട്ടോഷൂട്ടും’ നടത്തി

സിംഹവാലൻ കുരങ്ങ് | ഫോട്ടോ:എൻ.എ നസീർ

പട്ടാമ്പി: ഗവ. ഹൈസ്‌കൂളിൽ വിരുന്നെത്തിയ സിംഹവാലൻകുരങ്ങ് കുട്ടികൾക്കും അധ്യാപകർക്കും കൗതുകക്കാഴ്ചയായി. തിങ്കളാഴ്ച രാവിലെയോടെ സ്‌കൂളിലെ പുളിമരത്തിൽനിന്നും പുളി താഴേക്കുവീഴുന്നത് കണ്ട് അധ്യാപകർ മുകളിലേക്ക് നോക്കിയപ്പോഴാണ് സൈലന്റ്‌വാലി വനമേഖലകളിൽ കാണാറുള്ള സിംഹവാലൻ കുരങ്ങ് മരത്തിനുമുകളിൽ ഇരിക്കുന്നത് കണ്ടത്.

അധ്യാപകരെ കണ്ടതോടെ കുരങ്ങൻ ഗ്രൗണ്ടിനോടുചേർന്നുള്ള ഉയരമുള്ള ആൽമരത്തിലേക്ക് കുതിച്ചുകയറി. വിവരമറിഞ്ഞെത്തിയവർ ‘ഫോട്ടോഷൂട്ടും’ നടത്തി. സിംഹവാലൻ ആൽമരത്തിൽ മണിക്കൂറോളം ചെലവഴിച്ചു. സ്‌കൂളിൽനിന്നും വിവരമറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർക്കും അൽപ്പനേരം മുഖംകാണിച്ച് കുരങ്ങൻ തൊട്ടടുത്ത പറമ്പിലേക്ക് മറഞ്ഞു.

Content Highlights: Lion-tailed macaque arrive in pattambi gov highschool

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented