നാഗർഹോളെ കടുവസങ്കേതത്തിനുസമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞ് | Photo-twitter.com/nagaraholetr
മൈസൂരു: നാഗര്‍ഹോളെ കടുവസങ്കേതത്തിനുസമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞിനെ അമ്മപ്പുലിക്കൊപ്പം ഒന്നിപ്പിച്ച് വനപാലകര്‍. കടുവാസങ്കേതത്തിലെ കബനി തടാകത്തിനുസമീപത്തെ സ്വകാര്യഭൂമിയിലാണ് ഒന്നരവയസ്സുള്ള ആണ്‍പുലിക്കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലിക്കുഞ്ഞിനെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചു. നാഗര്‍ഹോളെ ഡയറക്ടര്‍ ഡി. മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം അധികൃതര്‍ മരപ്പലകകളുപയോഗിച്ച് ബാരിക്കേഡ് തീര്‍ത്ത് പുലിക്കുഞ്ഞിന് സുരക്ഷയൊരുക്കി. തുടര്‍ന്ന് കാവലുമേര്‍പ്പെടുത്തി. തോക്കുമായി അഞ്ച് വനപാലകരാണ് കാവല്‍നിന്നത്.
ബുധനാഴ്ച രാവിലെ അമ്മപ്പുലിയെത്തി ബാരിക്കേഡ് തകര്‍ത്ത് കുഞ്ഞിനെയെടുത്ത് പോകുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലിക്കുഞ്ഞിന്റെ ചിത്രം സഹിതം നാഗര്‍ഹോളെ കടുവസങ്കേതം അധികൃതര്‍ ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
Content Highlights: Leopard cub successfully reunited with mother


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..