നിശ്ശബ്ദനായ കാടുകുലുക്കി; പിന്നാലെ ഗജമേള


ജി. ഷഹീദ്

ഫോട്ടോ\വീഡിയോ: ദിലീപ് അന്തിക്കാട്

അംബോസെലി ദേശിയോദ്യാനത്തിലെ കൊമ്പനാന | ഫോട്ടോ: ദിലീപ് അന്തിക്കാട്

കാടു കുലുക്കിയാണ് കരിമലപോലുള്ള കൊമ്പന്‍. പക്ഷെ ഭയപ്പെടേണ്ട. ആളുകളെ കണ്ടാല്‍ തിരിഞ്ഞു പോകും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ലകാലമാണ്. ചിലപ്പോള്‍ കരിമല നിശ്ശബ്ദനായി നിന്നു കൊടുക്കും.

കെനിയയിലെ അംബോസെലി വന്യമൃഗ സങ്കേതമാണിത്. അവിടെ നല്ലകാലം ഒരു മലയാളിക്ക് കൈവന്നു. ദിലീപ് അന്തിക്കാടിന്. ഒരു ഒറ്റയാന്‍ കൊമ്പനെ ക്യാമറയില്‍ പകര്‍ത്തിയ നിമിഷം ദിലീപ് കോരിത്തരിച്ചുപോയി. ഭീമാകാരനായ ഒരുവന്‍. 12 അടി വരെ പൊക്കമുണ്ട്. കൂര്‍ത്ത, ഭയപ്പെടുത്തുന്ന കൊമ്പുകള്‍. പക്ഷെ ചിത്രം എടുക്കുന്നതില്‍ കൊമ്പന് പ്രതിഷേധമില്ലായിരുന്നു. ദിലീപിനെ കണ്ട ഭാവമില്ല. ഏതാനും പോസുകള്‍ അദ്ദേഹം പകര്‍ത്തി.

Elephant
അംബോസെലി ദേശിയോദ്യാനത്തിലെ കൊമ്പനാന | ഫോട്ടോ: ദിലീപ് അന്തിക്കാട്

അതു കഴിഞ്ഞപ്പോള്‍ ഒരു ഗജമേളയുടെ പ്രതീതിയോടെ ആനക്കൂട്ടം നിരന്നു. അവരെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ നിറഞ്ഞ സംതൃപ്തി.

ഫ്രണ്ട്സ് ഓഫ് റൈനോ എന്ന പ്രകൃതി സംരക്ഷണ സംഘടനയുമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ദോഹയില്‍ ജോലി നോക്കുന്നു. സങ്കേതത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ അസുലഭഭാഗ്യം കൈവരിച്ച മലയാളി. നിരവധി സിംഹങ്ങളെയും ചീറ്റപ്പുലികളെയും ക്യാമറയില്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരത്തേ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Large elephant in Amboseli National Park, Kenya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented