-
മങ്കര: രാവിലെ മങ്കര വന പ്രദേശത്ത് തന്നെ കാത്തിരിക്കുന്നവര്‍ക്കുള്ള സമ്മാന പൊതിയുമായി ഒരു അതിഥിയെത്തും. പനംതൈകളും ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ച് പ്രകൃതിയുടെ പച്ചപ്പ് തിരിച്ചുപിടിക്കുന്നതിനൊപ്പം വന്യജീവികള്‍ക്ക് ഭക്ഷണം കൂടി നല്‍കുകയാണ് പരിസ്ഥിതി പ്രവര്ത്തകന് കല്ലൂര്‍ ബാലന്. അയ്യപ്പന്‍മലയിലെ മുച്ചീരി മുതല്‍ മുണ്ടൂര്‍ വഴുക്കപ്പാറ വരെയുള്ള ഏഴ് കിലോമീറ്ററോളം പ്രദേശത്തെ കുരങ്ങ്, മുള്ളന്‍പന്നി, കാട്ടുപന്നി, മയില്‍ എന്നിവയ്ക്കാണ് വിവിധതരം പഴങ്ങളും കുടിവെള്ളവും എന്നും രാവിലെ എത്തിച്ചു നല്‍കുന്നത്.
പാലക്കാട് അങ്ങാടിയില്‍നിന്നും മുണ്ടൂരിലെ പഴം മൊത്തവില്‍പ്പന കേന്ദ്രത്തില്നിന്നുമെല്ലാം സൗജന്യമായി ശേഖരിക്കുന്ന പഴവര്‍ഗങ്ങളാണ് ഇവയ്ക്കെല്ലാം നല്‍കുന്നത്. വേനല്‍ച്ചൂട് കൂടുന്നതോടെ മൃഗങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് കല്‍ത്തൊട്ടികളും സജ്ജീകരിച്ചാണ് പ്രവര്‍ത്തനം.
ഭക്ഷണം നല്‍കിത്തുടങ്ങിയതോടെ ഒരു പരിധിവരെ വന്യമൃഗങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി നാട്ടിലേക്കിറങ്ങുന്നത് തടയാനാകുന്നുണ്ടെന്ന് കല്ലൂര്‍ ബാലന് പറയുന്നു. ആപ്പിളും മുന്തിരിയും ഓറഞ്ചും പഴവുമെല്ലാം അകത്താക്കി കുശാലായി ജീവിക്കുകയാണ് ഇവിടത്തെ വന്യജീവികള്‍.
Content Highlights: Kalloor balan who provides food for wild animals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..