അധിനിവേശ ജീവി വർഗത്തിൽപെട്ട ബ്രൗൺ ട്രീ സ്നേക്ക് | Photo-Wiki/By Pavel Kirillov from St.Petersburg, Russia - Brown tree snake (Boiga irregularis), CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=46853510
അധിനിവേശ ജീവിവര്‍ഗ്ഗ പട്ടികയിലെ വിനാശകാരികളായ രണ്ടിനങ്ങളെ തിരിച്ചറിഞ്ഞ് പഠനറിപ്പോര്‍ട്ട്. അമേരിക്കന്‍ ബുള്‍ഫ്രോഗും ബ്രൗണ്‍ ട്രീ സ്‌നേക്കുമാണ് പട്ടികയിലെ ഏറ്റവും വിനാശകാരികളെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തെ മറ്റേത് അധിനിവേശ വര്‍ഗ്ഗങ്ങളെക്കാള്‍ സാമ്പത്തിക നഷ്ടം ഇവ മൂലമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. 1986 മുതല്‍ ആഗോള തലത്തില്‍ ഈ രണ്ട് ജീവികൾ മൂലമുണ്ടായ നഷ്ടം 1630 കോടി രൂപയാണ് (16.3ബില്ല്യണ്‍). സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുള്ളത്. പസഫിക് ദ്വീപ് സമൂഹമായ ഗ്വാമില്‍ ബ്രൗണ്‍ ട്രീ സ്നേക്ക് (Brown Tree Snake) വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഇലക്ട്രിക് വയറുകളിലും മറ്റും കയറിപ്പറ്റി ഇവ വലിയ രീതിയിലുള്ള വൈദ്യുത തകരാറുകൾ ദ്വീപിലുണ്ടാക്കി. പാരിസ്ഥിതിക ആഘാതത്തിന് പുറമേ കൃഷി നാശവും കൂടിയുണ്ടാക്കി കടുത്ത സാമ്പത്തിക നഷ്ടം രാജ്യത്തിന് വരുത്തി വെച്ചു.
അധിനിവേശ വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ നാശം വിതയ്ക്കാന്‍ വിധമുള്ള ആവാസവ്യവസ്ഥയാണ് ദ്വീപ് സമൂഹങ്ങള്‍ക്കുള്ളത്. തദ്ദേശീയരായ സസ്യ-ജന്തുജാലങ്ങള്‍ വംശനാശത്തിനിരയാകാനുള്ള സാധ്യതയുമുണ്ട്.
.jpg?$p=4756742&&q=0.8)
30 സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരാനും, അരക്കിലോ ഭാരവും വെയ്ക്കാന്‍ കഴിയുന്ന അമേരിക്കന്‍ ബുള്‍ഫ്രോഗുകളാണ് മറ്റൊരു വിനാശകാരിയായ അധിനിവേശ ജീവി. യൂറോപ്പില്‍ കടുത്ത നാശമാണ് ഇവ വിതച്ചത്. തിരിച്ചറിഞ്ഞ ഇണചേരല്‍ മേഖലകളില്‍ വേലിക്കെട്ടിയാണ് ജര്‍മ്മന്‍ അധികൃതര്‍ പ്രതിരോധിച്ചത്. തടാകങ്ങളില്‍ വേലിക്കെട്ടി ഇവയുടെ വ്യാപനം തടയുന്നതിന് ജര്‍മ്മന്‍ അധികൃതര്‍ 8,10,774 രൂപയാണ് (2,70,000 പൗണ്ട്) ചെലവഴിച്ചത്. മറ്റ് ബുള്‍ഫ്രോഗുകളെ പോലും ആഹാരമാക്കുന്നവയാണിത്. മറ്റൊരു വിഭാഗമായ കോക്വി തവളകളും (Coqui Frog) സമാനമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. പഠനം അധിനിവേശ വര്‍ഗ്ഗങ്ങള്‍ തുരത്താന്‍ ലോകരാജ്യങ്ങളെ സഹായകരമായേക്കുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: invasive species threat; bullfrog and snake make 16 billion global damage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..