പ്രതീകാത്മക ചിത്രം | Photo: ANI
ദെഹ്‌റാഡൂണ്‍: ഒരു മാസത്തിനിടെ രാജ്യത്തിന് നഷ്ടമായത് 24 കടുവകളെ. ജനുവരി ഒന്നിനും ഫെബ്രുവരി എട്ടിനുമിടയിലാണ് ഇത്രയധികം കടുവകളെ നഷ്ടമായത്. മൂന്ന് വര്‍ഷത്തിനിടെ ജനുവരി മാസത്തില്‍ ഇത്രയധികം കടുവകള്‍ ചത്തൊടുങ്ങുന്നതും ഇതാദ്യമാണ്. 2021-ല്‍ ഇത് 20 ഉം 2022-ല്‍ ഇത് പതിനാറുമായിരുന്നു. ഈ വര്‍ഷം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശിലാണ്.
ഒന്‍പത് കടുവകളെ മധ്യപ്രദേശിന് നഷ്ടമായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. ആറ് കടുവകളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത്. അസമിനും കേരളത്തിനും ഒരു കടുവയെ വീതം നഷ്ടമായി. രാജസ്ഥാന്‍ (3), കര്‍ണാടക (2), ഉത്തരാഖണ്ഡ് (2) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
ഏറിയ പങ്കും വരുന്ന കടുവകളുടെ മരണത്തിന് പിന്നില്‍ പ്രകൃതായുള്ള കാരണങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, പ്രായാധിക്യം പോലെയുള്ളവ പ്രധാന കാരണങ്ങളാണ്. വേട്ടയാടല്‍ മൂലം മരണമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. രാജ്യത്താകെ 3,000 കടുവകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: india lost 24 tigers between january 1 february 8
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..