Screengrab | twitter.com/susantananda
വന്യജീവി പ്രേമികള്‍ക്ക് എന്നും കൗതുകരവും അതിശയകരവുമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കാറുള്ള ആളാണ് ഐഎഫ്എസ് ഓഫീസര്‍ സുശാന്ത് നന്ദ. ഇക്കുറി ഒരു വ്യത്യസ്തമായ ചിത്രവുമായിട്ടാണ് സുശാന്തിന്റെ വരവ്. ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് സമീപത്തായി വിശ്രമിക്കുന്ന കടുവയാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. ഫെബ്രുവരി 20 ന് പങ്ക് വെച്ച 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കടുവ വിശ്രമിക്കുന്നതും, സമീപമുള്ള ചെറിയ കുളത്തില്‍ നിന്നും വെള്ളം കുടിക്കുന്നതും കാണാം.
'ഫോറസ്റ്റ് റെസ്റ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയ അതിഥി ആരെന്ന് കാണൂ', എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. 'റെസ്റ്റ് ഹൗസില്‍ ഉള്ളവരെല്ലാം സുരക്ഷിതരാണോ എന്ന് തിരക്കാന്‍ വന്നതാകും കടുവ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Content Highlights: ifs officer shares video of majestic tiger spotted outside a forest rest house
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..