മഴക്കാടിന്റെ അഗാധതയിൽ കുഞ്ഞിനെ സംരക്ഷിച്ച് ഹാർപി പരുന്തുകൾ


ജി. ഷഹീദ് / Photo: South Wild, Brazil

ഹാർപി പരുന്തുകൾ കുഞ്ഞിനൊപ്പം | Photo: South Wild, Brazil

ക്ഷിണ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലെ നിഗൂഢതയിൽ തങ്ങളുടെ രണ്ടു മാസം പ്രായമായ കുഞ്ഞിനെ സംരക്ഷിക്കുകയാണ് ഹാർപി(Harpey Eagle) പരുന്തുകൾ. ലോകത്തിലെ അത്യപൂർവ്വ പരുന്തുകളിൽ ഒന്നാണിത്. മഴക്കാടിന്റെ അഗാധതയിൽ ആയതിനാൽ പലപ്പോഴും വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് അപ്രാപ്യമാണ് 70 അടി ഉയരത്തിലുള്ള വൻവൃക്ഷങ്ങളിലെ കൂടുകൾ. അതീവസാഹസികമായി കാൽനടയായി വേണം ഉൾക്കാട്ടിൽ എത്താൻ. പുഴകളും മലകളും വൻതാഴ്‌വരകളും സൂര്യപ്രകാശം കടക്കാത്ത കാടും തരണം ചെയ്തു വേണം ഇവിടെ എത്താൻ.

കുഞ്ഞിനെ പരിചരിക്കുന്ന ഹാർപി പരുന്ത്‌ | Photo: South Wild, Brazil

പ്രശസ്ത അമേരിക്കൻ വന്യജീവി ശാസ്ത്രജ്ഞനായ ചാൾസ് മുണും തന്റെ സൗത്ത് വൈൽഡ് എന്ന വന്യജീവി ഗവേഷണ കേന്ദ്രത്തിലെ ഫോട്ടോഗ്രാഫർമാരും മരത്തിനു മുകളിലെ കൂടുകൾ കാണാനായി പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണസ്ഥലത്തു നിന്നാണ് ഫോട്ടോകൾ എടുത്തത്. കൂടിന്റെ എതിർവശത്ത് 50 അടി ദൂരത്തിലുള്ള ഒരു വൃക്ഷത്തിൽ താൽക്കാലികമായി ഒരു നിരീക്ഷണകേന്ദ്രം തയ്യാറാക്കി, അവിടെ പകൽ മുഴുവൻ രണ്ടു പേർ കാത്തിരുന്ന് ഫോട്ടോകൾ എടുക്കും.

ഹാർപി പരുന്തും കുഞ്ഞും | Photo: South Wild, Brazil

ഇനി മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഹാർപി കുഞ്ഞ് മെല്ലെ ചിറകടിച്ച് പറക്കാൻ തയ്യാറെടുക്കും. കൂട്ടിനുള്ളിലും വൃക്ഷശിഖരങ്ങളിലുമായി തത്തിക്കളിക്കും. ഒരു മാസം കൂടി കഴിഞ്ഞാൽ മെല്ലെ പറന്നുയരും. രണ്ടു മൂന്നു ദിവസം അടുത്ത വൃക്ഷക്കൊമ്പുകളിലാണ് വാസം. അതിനു ശേഷം പറന്നു പോവും, സ്വന്തമായി ഇര തേടും. രണ്ടു വർഷം കഴിഞ്ഞാൽ ഇണ ചേരും. കൂട് ഉണ്ടാക്കും. മുട്ട വിരിയിക്കും.

ഹാർപി പരുന്തുകളുടെ ഫോട്ടെ എടുക്കാൻ പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങൾ | Photo: South Wild, Brazil

ഫോട്ടോഗ്രാഫർമാർ വനത്തിന്റെ അഗാധതയിൽ തന്നെയാണ് ഈ ഉദ്യമത്തിനിടെ താമസിക്കുക. രാത്രി കിടന്നുറങ്ങാൻ ടെന്റ് ഉണ്ട്. ടിന്നിലാക്കിയ ഭക്ഷണസാധനങ്ങൾ വേണ്ടത്ര ശേഖരിച്ചിരിക്കും. കുടിക്കാനുള്ള വെള്ളം നേരത്തേ കരുതണം. താൽക്കാലികമായി ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഉണ്ടാക്കും. ഒരാഴ്ച്ച കഴിയുമ്പോൾ ടിന്നിലാക്കിയ ഭക്ഷണസാധനങ്ങൾ വീണ്ടും എത്തിക്കും. അങ്ങനെ ആറു മാസം കൊണ്ടാണ് കുഞ്ഞ് പറന്നുയരുന്നത് നിരീക്ഷിക്കുന്നത്. പല ഘട്ടങ്ങളിലായാണ് ചിത്രീകരണം. ഒരു മാസം കഴിയുമ്പോൾ പുതിയ ഫോട്ടോഗ്രാഫർമാർ എത്തും.

അത്യപൂർവ്വമായ ഹാർപി പരുന്തിനു നാല് അടിയാണ് ഉയരം. ചിറകുകൾ വിടർത്തിയാൽ എട്ട് അടി വരും. മഴക്കാടുകളിലെ ചുവന്ന പ്രത്യേകതരം പാമ്പുകളാണ് ഇഷ്ടഭക്ഷണം. കൂടാതെ, മീനും തവളയും മറ്റ് ഇഴജന്തുക്കളും. ചെറിയ ഇനത്തിൽപ്പെട്ട കുരങ്ങുകളെ റാഞ്ചിയെടുത്ത്. കുടൽമാല കുഞ്ഞുങ്ങൾക്കു കഴിക്കാനും കൊടുക്കും.

Content Highlights: Harpey Eagles, Hawks, Amazon, Rare Bird, South Wild, Environment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented