‘ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ’ വംശനാശത്തിൽ; അവശേഷിക്കുന്നത് 150 ഓളം പക്ഷികള്‍ മാത്രം


രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളുള്ളത്

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്‌ | Photo-Wiki/By Prajwalkm - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31998261

ന്യൂഡൽഹി: രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളെ സംരക്ഷിക്കാൻ നടപടികളുമായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ഇന്ത്യയിൽ ബാക്കിയുള്ളത് 150-ഓളം പക്ഷികൾ മാത്രമാണെന്നാണ് ഔദ്യോഗിക കണക്ക്. ഇവയുടെ എണ്ണം വർധിപ്പിക്കാൻ കൃത്രിമപ്രജനനം ഉറപ്പാക്കും. ഈ വർഗത്തിലുള്ള പക്ഷികൾ തുറസ്സായസ്ഥലങ്ങളിൽ കൂടുകൂട്ടി മുട്ടയിടുന്നതിനാൽ മുട്ടകൾ മറ്റു മൃഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ കൃത്രിമപ്രജനനം നടത്തുകയാണ് ശാസ്ത്രീയരീതിയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

പക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതി ചർച്ചചെയ്യാൻ യോഗം ചേർന്നു. യു.എ.ഇ.യിൽ ബസ്റ്റാർഡുകളെ സംരക്ഷിക്കാൻ പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു. ഇന്ത്യയിലും ഇതു പ്രാവർത്തികമാക്കാൻ സാങ്കേതികപിന്തുണയ്ക്ക് യു.എ.ഇ.യുമായി ധാരണാപത്രം ഒപ്പുവെച്ചു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളുള്ളത്. രാജസ്ഥാന്റെ സംസ്ഥാനപക്ഷിയാണ്. പുൽമേടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ് ഇവയുടെ വംശനാശത്തിന് പ്രധാനകാരണം.

തെരുവുനായ്‌ക്കളുടെ ആക്രമണവും കാരണമായി. വൈദ്യുതലൈനുകൾ അപകടങ്ങളുണ്ടാക്കുന്നതിനെത്തുടർന്ന്, ഗുജറാത്തിലെയും രാജസ്ഥാനിലെയും ബസ്റ്റാർഡുകളെ സംരക്ഷിക്കാൻ ഭൂഗർഭ വൈദ്യുതലൈനുകൾ സ്ഥാപിക്കണമെന്ന് 2021-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Content Highlights: great Indian bustard considered to be at the edge of extinction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented