ലേ ലേ | Photo: twitter.com/ChannelNewsAsia
അമേരിക്കയിലെ മെംഫിസ് മൃഗശാലയിലെ ലേ ലേ എന്ന ഭീമന്‍ പാണ്ട ഇനി ആരാധകരുടെ ഓര്‍മകളില്‍. 24 വയസ്സ് പ്രായമുള്ള ആണ്‍ പാണ്ടയാണ് ലേ ലേ. 1998 ജൂലൈ 18 ന് ജനിച്ച പാണ്ടയുടെ മരണകാരണം വ്യക്തമല്ല. മരണകാരണം കണ്ടെത്താനുള്ള മെഡിക്കല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
ലേ ലേ എന്നാല്‍ ഹാപ്പി ഹാപ്പി എന്നാണര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ ലേ ലേ എപ്പോഴും സന്തോഷവാനായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പ്രതികരിച്ചു. യാതൊരു വിധ രോഗങ്ങളില്ലാതിരുന്ന ലേ ലേയുടെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ജീവനക്കാരടക്കം അഭിപ്രായപ്പെട്ടു. ചൈനയുമായുള്ള കരാറിന്റെ പുറത്ത് ലേ ലേയെയും പെണ്‍ പാണ്ടയായ യാ യായെയും മടക്കി നല്‍കാനിരിക്കുകയായിരുന്നു മൃഗശാല.
ചൈനീസ് അസോസിയേഷന്‍ ഓഫ് സുവോളജിക്കല്‍ ഗാര്‍ഡന്‍സുമായുള്ള ധാരണയുടെ പുറത്താണ് പാണ്ടയെ മടക്കി നല്‍കാനിരുന്നത്. പാണ്ട മരണത്തിന് കീഴടങ്ങിയ ദിവസത്തെ വീഡിയോ ദൃശ്യങ്ങളില്‍ ദൃശ്യങ്ങളില്‍ ലേ ലേയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടായിരുന്നതായി സൂചനയില്ല. അടുത്ത കാലത്ത് ലേ ലേ കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് പാണ്ടയുടെ ആരോഗ്യസ്ഥിതി മൃഗസ്‌നേഹികള്‍ അന്വേഷിച്ചെങ്കിലും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ലേ ലേയുടെ മരണത്തെ തുടര്‍ന്നിപ്പോള്‍ പ്രതിഷേധം അലയടിക്കുകയാണ്. മരണകാരണം കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് മൃഗസ്‌നേഹികള്‍ പറഞ്ഞു.
ചാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ലേ ലേ ഭക്ഷണം നിരസിച്ചിരുന്നു. വയറിന് സുഖമില്ലാത്തതായിരിക്കും കാരണമെന്ന മൃഗശാല അധികൃതര്‍ കരുതിയെങ്കിലും പിന്നീട് പാണ്ട ഭക്ഷണം സ്വീകരിച്ചു. അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്ഗധര്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ പൂര്‍ത്തിയാക്കും. വനപ്രദേശങ്ങളില്‍ 15 വര്‍ഷം വരെയാണ് ഭീമന്‍ പാണ്ടകളുടെ ആയുസ്സ്. എന്നാല്‍ മൃഗശാലകളില്‍ 38 വര്‍ഷം വരെ ഭീമന്‍ പാണ്ടകള്‍ ജീവിക്കാറുണ്ട്. 20 വര്‍ഷത്തോളമായി മെംഫിസ് മൃഗശാലയിലാണ് ലേ ലേ കഴിഞ്ഞിരുന്നത്.
Content Highlights: Giant panda Le Le dies after 20 years at Memphis Zoo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..