വീഡിയോ ദൃശ്യങ്ങളിൽ നിന്ന് | Photo: twitter.com/susantananda
മണല്‍തിട്ടയില്‍ ഉയര്‍ന്നു പൊങ്ങുന്ന രാജവെമ്പാല...ഭീതി നിറയ്ക്കുന്ന ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്താന്‍ രാജവെമ്പാലകള്‍ക്ക് കഴിയും. എതിരാളികളുണ്ടെന്ന് തോന്നുകയാണെങ്കില്‍ മാത്രമായിരിക്കും ഇത്തരത്തിലുള്ള പ്രതികരണം. മണല്‍തിട്ടയില്‍ ഉയര്‍ന്നു പൊങ്ങി നിന്ന് പരിസരം വീക്ഷിക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. സര്‍പ്പഭീമന്‍ ഇത്തരത്തില്‍ പ്രതികരിക്കാനുള്ള കാരണമെന്താകും, സ്വയരക്ഷയുടെ ഭാഗമായിട്ടാകാം ഇത്തരത്തിലുള്ള പ്രതികരണം, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. പാമ്പുവിഭാഗത്തിലെ രാജാക്കന്മാരാണ് രാജവെമ്പാലകള്‍. ലോകത്തില്‍ വെച്ചേറ്റവും നീളമുള്ള വിഷപ്പാമ്പുകള്‍ കൂടിയാണിവര്‍. മുതിര്‍ന്ന രാജവെമ്പാലയ്ക്ക് 10 മുതല്‍ 12 അടി വരെ നീളവും 20 കിലോ വരെ ഭാരവുമുണ്ടാകും. 20 ഓളം പേരെ ഒറ്റകടിയിലൂടെ തീര്‍ക്കാന്‍ പോന്ന അളവ് വിഷമാണ് (ന്യൂറോടോക്‌സിന്‍) രാജവെമ്പാലകള്‍ക്കുള്ളത്. വനപ്രദേശങ്ങളില്‍ 20 വര്‍ഷം വരെ രാജവെമ്പാലകള്‍ക്ക് ആയുസ്സ് കണക്കാക്കുന്നുണ്ട്.
ഇന്ത്യയുടെ ദേശീയ ഉരഗം കൂടിയാണ് രാജവെമ്പാലകള്‍. മനുഷ്യ സാന്നിധ്യം തീരെ ഒഴിവാക്കിയാകും ഇവ ജീവിക്കുക. രാജ്യത്ത് മഴക്കാടുകളിലാണ് രാജവെമ്പാലകള്‍ അധികവും കാണപ്പെടുക. കാട്, മുളങ്കാടുകള്‍ എന്നിവയാണ് പ്രധാന ആവാസവ്യവസ്ഥ. മറ്റ് പാമ്പുകളെ ആഹാരമാക്കുന്ന ഇവ മുട്ടകളും ചെറു സസ്തനികളെയും ഭക്ഷിക്കാറുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി (Vulnerable) നേരിടുന്ന വിഭാഗമാണ് രാജവെമ്പാലകള്‍.
Content Highlights: forest officer shares video of king cobra, went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..