20 വര്‍ഷങ്ങള്‍ക്ക് ശേഷം കടുവയുടെ സാന്നിധ്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള വൈറല്‍ ചിത്രം 


1 min read
Read later
Print
Share

പശ്ചിമബം​ഗാളിലെ മഹാനന്ദ വന്യജീവി സങ്കേതത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യം | Photo: twitter.com/ParveenKaswan

ശ്ചിമബംഗാളിലെ മഹാനന്ദ വന്യജീവി സങ്കേത്തില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം കടുവയുടെ സാന്നിധ്യം രേഖപ്പെടുത്തി. വന്യജീവി സങ്കേതത്തിലെ നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചു. നിരീക്ഷണ ക്യാമറയില്‍ മേഖലയില്‍ നിന്ന് പതിയുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്.

"വടക്കന്‍ ബംഗാളിലെ മഹാനന്ദ വന്യജീവി സങ്കേതത്തില്‍ നിന്നുമൊരു നിരീക്ഷണ ക്യാമറയില്‍ പതിയുന്ന ആദ്യത്തെ കടുവയാണ് ദൃശ്യങ്ങളില്‍. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് കടുവയുടെ സാന്നിധ്യം ഒടുവിലായി മേഖലയില്‍ രേഖപ്പെടുത്തുന്നത്. വന്യജീവി പ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒന്നു കൂടിയാണിത്", ചിത്രങ്ങള്‍ പങ്ക് വെച്ചു കൊണ്ടു പര്‍വീണ്‍ കസ്വാന്‍ കുറിച്ചു.

ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഗോള്‍ഡന്‍ ജൂബിലി ബോണസ്, ഗംഭീരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വന്യജീവികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുമോദനങ്ങളും പലരും കമന്റായി രേഖപ്പെടുത്തി. തങ്ങളുടെ പഴയ അതിര്‍ത്തികള്‍ തിരിച്ചു പിടിക്കുന്നുവെന്നാണ് മറ്റൊരാള്‍ കമന്റായി രേഖപ്പെടുത്തിയത്.

ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ സഹായത്തോടെയാണ് നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടന്‍ ക്യാമറ ചിത്രം പകര്‍ത്തും. വന്യജീവികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകള്‍, അവരുടെ ശീലങ്ങള്‍, എണ്ണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ സഹായകരമാകും.

കടുവ (പന്തേര ടൈഗ്രിസ്) മാര്‍ജ്ജാര കുടുംബത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ് കടുവകള്‍. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോ ഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോ ഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വമല്ല. ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമെ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ മൂന്നോ നാലോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗര്‍ഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂര്‍ത്തിയാവുന്നത് മൂന്നു വര്‍ഷംകൊണ്ടാണ്. 12 വര്‍ഷമാണ് ആയുര്‍ദൈര്‍?ഘ്യം. ഐ.യു.സി.എന്‍. പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണിവ.

Content Highlights: forest officer shares first ever camera trap pic of tiger in mahananda wildlife sanctuary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented