പ്രതീകാത്മക ചിത്രം | Photo-Gettyimages
കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ വനത്തില്‍ കാട്ടുതീ പടര്‍ന്ന് വന്‍ നാശനഷ്ടം. രണ്ടുദിവസമായി വനം കത്തുകയായിരുന്നു. നേര്യമംഗലം ടൗണിന് മുകളിലുള്ള ഭാഗത്താണ് തീപിടിച്ചത്. ഉദ്ദേശം മുപ്പത് ഏക്കറിലധികം വനഭൂമി തീയില്‍ വെണ്ണീറായതായി വിലയിരുത്തുന്നു. അടിക്കാടിനും പുല്ലിനും തീപിടിച്ചത് വേനല്‍ച്ചൂടില്‍ വന്‍മരങ്ങളിലേക്കും പടര്‍ന്നു. മൂന്നുവര്‍ഷം മുമ്പ് ഈ ഭാഗത്ത് കാട്ടുതീ ഉണ്ടായിട്ടുള്ളതാണ്.
ശനിയാഴ്ചയാണ് കാട്ടുതീ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.മലയുടെ മറുഭാഗം മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ടതാണ്. ഈ ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. വേനല്‍ച്ചൂടില്‍ കാറ്റിന്റെ ശക്തിയും തീ ആളിക്കത്തുന്നതിന് ഇടയാക്കി.
വേനലിലെ കാട്ടുതീമൂലം അടിക്കാടും പുല്ലും നശിക്കുന്നതും പാറകള്‍ക്ക് ഉണ്ടാകുന്ന ആഘാതവും കനത്ത മണ്ണിടിച്ചിലിന് ഇടയാക്കിയിരുന്നു.കഴിഞ്ഞവര്‍ഷം ഉണ്ടായ ശക്തമായ മഴയ്ക്കിടെ പ്രദേശത്തെ നാല്പതോളം കുടുംബങ്ങളെ മണ്ണിടിച്ചില്‍ഭീഷണിയില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടോടെ വനപാലകരും വാച്ചര്‍മാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയതായി അറിയുന്നു.
Content Highlights: forest fire destroyed 30 acres of forest in neryamangalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..