മൗണ്ടെയ്ന്‍ ലയണുകളുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് വൂള്‍സെയ് കാട്ടുതീ


മൗണ്ടെയ്ൻ ലയൺ,ലോസ് ഏഞ്ചൽസിന് സമീപമുള്ള ഗ്രിഫിത്ത് പാർക്കിൽ നിന്നുളള ചിത്രം | Photo-AP

മേരിക്കയുടെ തനത് ജീവിവിഭാഗമായ മൗണ്ടൻ ലയണിനെ കാട്ടുതീ സാരമായി ബാധിച്ചുവെന്ന് പഠനം. കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. മനുഷ്യരോട് സാധാരണയായി യാതൊരു താത്പര്യവും ജനവാസമേഖലകളും പാടെ ഒഴിവാക്കുന്ന ജീവി വിഭാഗമാണിവ. എന്നാല്‍ 2018 നവംബര്‍ 8 ന് ലോസ് ഏഞ്ചല്‍സിന് സമീപമുണ്ടായ വൂള്‍സെയ്‌ (Woolsey Fire) എന്ന് വിളിപ്പേരുള്ള കാട്ടുതീ ബാധിച്ചുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

കാട്ടുതീ ഇവ കൂടുതലായി വനപ്രദേശങ്ങളില്‍ നിന്നും സഞ്ചരിക്കാനിടയാക്കി. പകല്‍ പ്രദേശങ്ങളില്‍ പോലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തപ്പെട്ടു. 36,000 ഹെക്ടര്‍ വനപ്രദേശത്തെ ബാധിച്ച കാട്ടുതീക്ക് ശേഷം മൗണ്ടൻ ലയണുകളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. ഇത് കാട്ടുതീ ഇവയുടെ സ്വഭാവത്തില്‍ എന്തൊക്കെ മാറ്റം വരുത്തുന്നതിലേക്ക് നയിച്ചുവെന്ന് വിലയിരുത്താന്‍ ഗുണം ചെയ്തുവെന്നാണ് വിദ്ഗധര്‍ പറയുന്നത്.

മനുഷ്യവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു ഇവയുടെ യാത്രകള്‍. പ്രതിമാസം ശരാശരി മൂന്ന് തവണയെന്ന തോതില്‍ യാത്ര ചെയ്തിരുന്നവയായിരുന്നു ഇവ. എന്നാല്‍ കാട്ടുതീക്ക് ശേഷം പ്രതിമാസം അഞ്ച് എന്ന തോതില്‍ ഇവ യാത്ര ചെയ്യാന്‍ ആരംഭിച്ചു.

അതേ സമയം പകല്‍ സമയങ്ങളില്‍ ഇവ കൂടുതലായി റോഡുകളില്‍ പ്രത്യക്ഷപ്പെടാനും ആരംഭിച്ചു. ഇത് ഇവയുടെ ജീവന് തന്നെ ആപത്താവുന്ന സാഹചര്യമാണ് നിലവിലുള്ളതും. ചീറിപ്പായുന്ന വാഹനങ്ങള്‍ ചിലപ്പോള്‍ മൗണ്ടൻ ലയണിന്റെ ജീവന് തന്നെ ഭീഷണിയായേക്കാം. തുറസ്സായ പ്രദേശങ്ങളോട്‌ ഇണങ്ങിയാണ് ഇവയുടെ ജീവിതം. വൂള്‍സെയ്‌ കാട്ടുതീ പോലെയുള്ള സംഭവങ്ങള്‍ മൗണ്ടെയ്ന്‍ ലയണ്‍ പോലെയുള്ളവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിദ്ഗധര്‍ പറയുന്നു.

Content Highlights: forest fire becomes a major threat for mountain lions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented