കാണ്ടാമൃഗങ്ങൾ | Photo: AP
അസം: അസമില്‍ കഴിഞ്ഞ വര്‍ഷം ഒരൊറ്റ കാണ്ടാമൃഗങ്ങള്‍ പോലും വേട്ടയാടപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ്മ. 20 വര്‍ഷത്തിനിടെ ഇത്തരത്തില്‍ കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെടാതിരുന്ന ഒരേ ഒരു വര്‍ഷം കൂടിയായിരുന്നു 2022. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലും വിദ്ഗധരായ വന്യജീവി പ്രവര്‍ത്തകരുടെ സഹായത്താലുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് അസമെത്തിയത്. 2021 ഡിസംബര്‍ 28-ന് ഗോലാഗാട്ട് ജില്ലയിലാണ് ഒടുവിലായി വേട്ടയാടല്‍ റിപ്പോര്‍ട്ട് ചെയ്തത്.
2021 ജൂണിലാണ് വേട്ടയാടലിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അസം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ജി.പി സിങ്ങിന്റെ നേതൃത്വത്തിലാണ് 22 അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. വേട്ടയാടലിന് തടയിടുന്നതിനായി കമ്മാന്ഡോസിനെയും നിയോഗിച്ചിരുന്നു. 22 അംഗ ടാസ്ക് ഫോഴ്സിനെ കൂടാതെ മറ്റൊരു 22 അംഗ സംഘത്തെയും അസം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള കാണ്ടാമൃഗ വേട്ട ആശങ്കയുണര്‍ത്തിയിരുന്നു. 2013-2014 കാലയളവില്‍ 27 ഉം 2016 ല്‍ 18ഉം കണ്ടാമൃഗങ്ങളെ കൊന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-ല്‍ ഒരു വേട്ടയാടല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കാസിരംഗ ദേശീയ ഉദ്യാനത്തില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം 2,613 കാണ്ടാമൃഗങ്ങള്‍ ഇവിടെയുണ്ട്. കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വ്യാജ പ്രചരണം വ്യാപകമായി നിലനിന്നിരുന്നു. വ്യാജപ്രചരണങ്ങള്‍ക്ക് തടയിടാന്‍ അസം സര്‍ക്കാര്‍ പൊതുയിടത്ത് 2,479 കൊമ്പുകള്‍ക്ക് തീയിടുകയുണ്ടായി.
Content Highlights: for the first time in 20 years not a single rhino poached in assam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..